മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കവിയല്ലെന്നു സ്ഥാപിക്കാന്‍ കുട്ടികൃഷ്ണമാരാരും സഞ്ജയനും പരമാവധി ശ്രമിച്ചതായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഇതിനായി അവര്‍ തങ്ങളുടെ ധൈഷണികമായ കഴിവുകള്‍ പരമാവധി ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഡോ.ആര്‍. ശ്രീലതാ വര്‍മ്മയുടെ രണ്ടു കൃതികള്‍ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങമ്പുഴയുടെ നാമധേയത്തെയും അദ്ദേഹം സൃഷ്ടിച്ച കാവ്യപാമ്പര്യത്തെയും മലയാളിയുടെ മനസ്സില്‍നിന്ന് തുടച്ചുമാറ്റാന്‍ രണ്ടുമൂന്നു പതിറ്റാണ്ട് ഭഗീരഥപ്രയത്നം നടത്തിയവരാണ് ആധുനിക കവികള്‍ എന്നും അവര്‍ സാഹിത്യ ക്യാമ്പുകളിലൂടെയും സിലബസുകളിലൂടെയും സിദ്ധാന്തങ്ങളില്‍ കൂടിയുമൊക്കെയാണ് ചങ്ങമ്പുഴയെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു . എന്നാല്‍, അവരുടേതിനെക്കാള്‍ കൂടുതല്‍ വായനക്കാര്‍ ചങ്ങമ്പുഴയ്ക്ക് ഇപ്പോഴും ഉണ്ട്. അതാണ് ആ കവിയുടെ വിജയമെന്നും അടെഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments