literatureworldstudy

മലയാള സാഹിത്യവും കുറിയേടത്ത് താത്രിയും

അനില്‍കുമാര്‍

 

കേരളത്തില്‍ വിവാദം സൃഷ്ടിച്ച ഒരു സംഭവമാണ് കുറിയേടത്ത് താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം. എന്താണ് സ്മാര്‍ത്ത വിചാരം?. നമ്പൂതിരി സമുദായത്തിൽ, പ്രത്യേകിച്ചും കേരളത്തില്‍ നിലനിന്ന ഒരു കുറ്റപരിശോധനാ രീതിയാണ് സ്മാർsmarthavicharam-prasanna-500x500ത്ത വിചാരം. നമ്പൂതിരിസ്ത്രീകൾക്ക് ചാരിത്ര്യദോഷം/ പരപുരുഷ ബന്ധം ആരോപിക്കപ്പെട്ടാൽ അവരെ വിചാരണ ചെയ്യുകയും തീർപ്പ് കല്പിക്കുകയും ചെയ്യുന്നതിനാണ് ഈ രീതി അനുവർത്തിച്ചു പോന്നത്.

കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ ഒറ്റയ്ക്കു പാർപ്പിക്കുകയും ശേഷം രാജാവിന്റെ സാന്നിദ്ധ്യത്തിൽ വിചാരണ നടത്തുകയുമാണ്  ആദ്യകാലങ്ങളില്‍ ചെയ്തിരുന്നത്. അവസാനം  കുറ്റം ആരോപിക്കപ്പെട്ട സ്ത്രീക്കും അതിൽ പങ്കുള്ള പുരുഷൻ/ന്മാർക്കും ചേർന്ന് ഭ്രഷ്ട് കല്പിക്കപ്പെടുന്നു. വളരെ നീണ്ട കാലത്തെ ഒരു വിചാരണ ഇതില്‍ നടക്കും. അന്തർജ്ജനങ്ങൾക്ക് അടുക്കള ദോഷം സംഭവിക്കുക എന്നാണ്‌ കുറ്റത്തെപ്പറ്റി പറയുക. രാജാവിന്റെ പ്രതിനിധിയുടെ സന്നിധ്യത്തിലാണ്‌ കുറ്റവിചാരണ നടത്തുന്നത്. ഇത്തരം കുറ്റവിചാരണ നടന്നതിൽ ഏറ്റവും പ്രസിദ്ധമായത് കുറിയേടത്ത് താത്രിയുടെ വിചാരണയാണ്‌ ( ക്രി.വ.1905).

ഈ രീതിയില്‍ വിചാരണ ചെയ്യുമ്പോള്‍ കുറ്റം തെളിഞ്ഞാല്‍ സ്ത്രീയെ നാടും ദേശവും കടത്തുന്നു. പ്രതിയാകുന്ന സ്ത്രീ ചൂണ്ടിക്കാട്ടിയ പുരുഷന്മാര്‍ക്ക് തെറ്റ് ചെയ്തില്ലന്നു തെളിയിക്കാന്‍ സ്മാര്‍ത്ത കല്പന ആവശ്യമാണ്. അതിലൂടെ അവര്‍ക്ക് ആതിനുള്ള സാധ്യത ലഭിക്കുന്നു.

അപരിഷ്കൃതത്വത്തിൽനിന്നു നവോത്ഥാനത്തിലേക്കു കുതിച്ചുകൊണ്ടിരുന്ന കേരളീയസമൂഹത്തില്‍ തത്രികുട്ടി വിചാരണ ചെയ്യപ്പെട്ടത് ഇന്നത്തെ ആളുകള്‍ക്ക് വളരെ വിചിത്രമെന്നു തോന്നുന്ന സംഭവമാണ്. 1905 ല്‍ ഈ സ്മാര്‍ത്ത വിചാരണ നടക്കുന്നതിനു മുന്പ് തന്നെ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി. (1903) അയ്യങ്കാളിയുടെ നേതൃത്വത്തിൽ സാധുജന പരിപാലന സംഘം (1905)  എന്നിവ  രൂപവത്കരിച്ചു കഴിഞ്ഞിരുന്നു എന്ന് നമ്മള്‍ ഓര്‍ക്കണം.

പാരമ്പര്യമായി കുറ്റവിചാരണകളിൽ പരിശീ‍ലനം നേടിയ ‘3113പട്ടശ്ശൻ‌മാർ’ എന്നു വിളിക്കപ്പെട്ട സ്മാർത്തൻ‌മാർ ആരോപണ വിധേയയായ സ്ത്രീയേ വിചാരണ ചെയ്യുന്നു. കതകിനു പുറകില്‍ മറഞ്ഞു നിന്നു സ്ത്രീക്ക് മറുപടി നല്‍കേണ്ടി വരും. അതും ദാസിയുടെ ചെവിയില്‍. കുറ്റം സമ്മതിപ്പിക്കാന്‍ ദണ്ഡനമുറകൾ സ്വീകരിച്ചിരുന്നതിനെക്കുറിച്ച് വില്യം ലോഗന്റെ മലബാർ മാന്വലിൽ വിവരിക്കുന്നുണ്ട്. വിചാരണക്ക് പല ഘട്ടങ്ങള്‍ ഉണ്ട്. അതില്‍ ആദ്യത്തേത് ദാസീ വിചാരം. കളങ്കമുണ്ടെന്ന് ശങ്കിക്കുന്ന അന്തർജ്ജനത്തിന്റെ പരിചാരികയെ ചോദ്യം ചെയ്യലാണിത്. ദാസീവിചാരണയിൽ തന്റെ തമ്പുരാട്ടി പിഴച്ചുപോയി എന്ന് ദാസി ബോധിപ്പിച്ചാൽ പിന്നെ ഗ്രാമസഭയുടെ പ്രതിനിധി മഹാരാജാവിനെ നേരിട്ടുകണ്ട് വിവരം ധരിപ്പിക്കുകയും ആരോപണ വിധേയ ആയ സ്ത്രീയ്യെ മാറ്റി താമസിപ്പിക്കാന്‍ തീരുമാനം ആക്കുകയും ചെയ്യും. ഈ സമയം ആരോപണ വിധേയ ആയ സ്ത്രീയെ കുറിക്കുന്ന പദം സാധനം എന്നാണ്. ഇനി നടക്കുന്നതു സാധനത്തെ  അഞ്ചാംപുരയിലാകുക എന്നതാണ്. അതായതു മാറ്റി താമസിപിക്കുക എന്നതാണ്. ഇനിയാണ് സ്മാര്‍ത്തവിചാരം നടത്തുന്നത്.

നാടുവാഴി നിയമിച്ചയക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ പ്രതി താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു ക്ഷേത്രത്തിലായിരിക്കും സഭ ചേരുന്നത്.. വിചാരണക്ക് സ്മാർത്തനും, മീമാംസകർക്കും പുറമെ അകക്കോയ്മ എന്നറിയപ്പെടുന്നൊരു നമ്പൂതിരി കൂടിയുണ്ടായിരിക്കും. പ്രതി താമസിക്കുന്ന വീട്ടിലേക്കു വരുന്ന സ്മാർത്തനേയും കൂട്ടരേയും ദാസി വിലക്കുന്നു, ഇതിന്റെ കാരണമന്വേഷിക്കുന്ന സ്മാർത്തനോട് അകത്ത് ഒരാൾ ഉള്ളതുകൊണ്ടാണ് ദാസി വിശദീകരിക്കുന്നു. അതിലൂടെ ഈ സ്ത്രീ എങ്ങനെ വന്നു എന്നെല്ലാം അവാര്‍ അന്വേഷിച്ചു തുടങ്ങുന്നു. ഇവിടം മുതൽ സ്മാർത്തവിചാരം ആരംഭിക്കുന്നു.

കേരളത്തിൽ നടന്ന സ്മാർത്തവിചാരങ്ങളിൽ ഏറ്റവും വിവാദമായ ഒന്നായിരുന്നു നമ്പൂതിരി കുറിയേടത്ത് താത്രി അഥവാ കുറിയേടത്ത് സാവിത്രിയുടെ വിചാരം. അതിനു മുൻപും പിൻപും സ്മാർത്തവിചാരങ്ങൾ പലതും ഉണ്ടായിട്ടുണ്ട് എങ്കിലും കേരളത്തിൽ വളരെ അധികം കോളിളക്കങ്ങൾ സൃഷ്‌ടിക്കുകയും, ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുകയും ചെയ്ത സ്മാർത്തവിചാരമായിരുന്നു കുറിയേടത്തു താത്രിയുടെത്. സ്മാർത്ത വിചാരണക്കൊടുവിലായി താത്രിയെ കുറ്റക്കാരിയെന്നു കണ്ടെത്തുകയും ഭ്രഷ്ട് കൽപ്പിച്ച് നാടുകടത്തുകയും ചെയ്തു.

ഇന്നത്തെ തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ കൽപ്പകശേരി ഇല്ലത്തിലാണ് താത്രി ജനിച്ചത്. പതിമൂന്നാം വയസ്സിൽ തലപ്പള്ളിയിലെ കുന്നംകുളം സമീപമായ ചെമ്മന്തിട്ടെ കുറിയേടത്തില്ലത്തിലെ രാമൻ നമ്പൂതിരിയുമായി വിവാഹിതയായി. 1905-ന്റെ ആദ്യ പകുതിയിലാണ് കുറിയേടത്തു താത്രിയുടെ സ്മാർത്ത വിചാരം ആരംഭിച്ച് പൂർത്തീകരിച്ചത്. താത്രിയുടെ സ്മാർത്ത വിചാരത്തിനൊടുവിൽ താത്രിയും ഭർത്താവും അടക്കം 66 പേർക്ക് ഭ്രഷ്ടുണ്ടായി.

താത്രിയുടെ നടപ്പുദോഷം/ അടുക്കളദോഷത്തെക്കുറിച്ച് അയൽവാസിയായ അറിയിച്ചതിനെത്തുടർന്ന് അന്വേഷണമാരംഭിക്കുകയാണുണ്ടായത്. 1904 അവസാനം തന്നെ താത്രിയുടെ സ്മാർത്തവിചാരം ഒരു വട്ടം കഴിഞ്ഞിരുന്നു, എന്നാൽ വിവാദങ്ങളെത്തുടർന്ന് ഒരു പ്രാവശ്യം കൂടി സ്മാർത്തവിചാരം നടത്താൻ രാജാവ് കല്പിക്കുകയായിരുന്നു. 1905 ജനുവരി 2-നു ആണ് സ്മാർത്ത വിചാരത്തിനുള്ള രാജകൽ‌പ്പന ഉണ്ടായത്. പട്ടച്ചോമയാരത്ത് ജാതവേദൻ നമ്പൂതിരിയായിരുന്നു സ്മാർത്തൻ. മറ്റു നാലു സഹായികളും രാജാവിന്റെ പ്രതിനിധിയും സ്മാർത്ത വിചാരത്തിൽ പങ്കാളികളായി. സ്മാർത്തവിചാരത്തിൽ താത്രി 65 ആൾക്കാരുടെ പേരാണ് പറഞ്ഞത്. താനുമായി ബന്ധം പുലർത്തിയിരുന്നതായി താത്രി പറഞ്ഞവരിൽ പലരും, അവരുടെ അച്ഛനും (കല്പകശ്ശേരി അഷ്ടമൂർത്തി നമ്പൂതിരി), അച്ഛനു മറ്റൊരു വേളിയിലുണ്ടായ സഹോദരനും (കല്പകശ്ശേരി നാരായണൻ നമ്പൂതിരി) ഉൾപ്പെടെ, അവരുടെ അkuriyedath-tatri-500x500ടുത്ത ബന്ധുമിത്രാദികളിൽ പെടുന്നവരായിരുന്നു. 65 ആൾക്കാരെയും നോട്ടീസ് അയച്ചു വിളിപ്പിച്ചിരുന്നുവെങ്കിലും 60 പേർ മാത്രമാണ് വിചാരത്തിന്റെ സമയത്ത് ഹാജരുണ്ടായിരുന്നത്. ശേഷിച്ച അഞ്ചു പേരിൽ രണ്ടു പേർ അപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു (തോന്നല്ലൂർ കൃഷ്ണവാരിയരും ഞാറക്കൽ അച്ചുതപ്പിഷാരടിയും). പാറത്തിൽ ശ്രീധരൻ നമ്പൂതിരിയ്ക്ക് അതിയായ ക്ഷീണമാണെന്നും ആറങ്ങോട്ടു ശേഖരവാരിയർ തീർഥാടനത്തിനു പോയിരിക്കുന്നതായും പുഷ്പകത്ത് കുഞ്ഞിരാമൻ നമ്പീശൻ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതായും അറിവ് കിട്ടിയതിനെ തുടർന്ന് അവർ വിചാരത്തിൽ പങ്കെടുത്തിട്ടില്ല എന്നാണു രേഖകളിലുള്ളത്. കുറ്റം ചാർത്തപ്പെട്ട 60-ൽ 59 പേരും കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്. തെക്കേമടത്തിൽ ശാമു രാമു പട്ടർ കുറ്റം സമ്മതിച്ചുവെങ്കിലും വേഴ്ച നടന്ന സമയത്ത് തനിക്കു പ്രായ പൂർത്തിയായിട്ടുണ്ടായിരുന്നില്ലെന്നു വാദിച്ചു. പ്രായപൂർത്തിയാവാത്തത് കുറ്റം ചെയ്തിട്ടില്ല എന്നോ അത് ചെയ്യാൻ പ്രാപ്തിയുണ്ടായിരുന്നില്ല എന്നോ അർത്ഥമാക്കുന്നില്ല എന്നായിരുന്നു സ്മാർത്തൻ ഈ അവസരത്തിൽ നിരീക്ഷിച്ചത്. തുടർന്ന് വിചാരണ ചെയ്യപ്പെട്ടവരെല്ലാം ഭ്രഷ്ടരാക്കപ്പെടുകയുണ്ടായി.

താത്രീവിചാരത്തിൽ ഭ്രഷ്ടരാക്കപ്പെട്ടവരിൽ പ്രശസ്തനായ കഥകളി കലാകാരൻ കാവുങ്ങല്‍ ശങ്കരപണിക്കര്‍  ഭ്രഷ്ട് നീക്കി നാട്ടിൽ തിരിച്ചെത്തി. മറ്റൊരാൾ വി കെ നാരായണ ഭട്ടതിരി  പത്തു വർഷത്തിനു ശേഷം 1915-ൽ വടക്കാഞ്ചേരിയില്‍ പ്രശസ്ത വേദപണ്ഡിതനായി.

തത്രീയുടെ വിചാരം നിരവധി കൃതികള്‍ക്ക് പ്രമേയമായി. ചലച്ചിത്രമായും നോവലായും എഴുതപ്പെട്ട ഈ സ്മാര്‍ത്ത വിചാരം താത്രി എന്ന സ്ത്രീയെയും നമ്പൂതിരി സമൂഹത്തെയും വിശകലനം ചെയ്യുന്നു. കവി ആലംങ്കോട് ലീലാകൃഷ്ണന്‍ ത്തത്രി കുട്ടിയുടെ സ്മാര്‍ത്തവിചാരത്തില്‍ താത്രിയെ വേശ്യയായി മാത്രമാണ് കണക്കാക്കുന്നത്. എം ടി യുടെ പരിണയം ഷാജി എന്‍ കരുണിന്റെ വാനപ്രസ്ഥം, ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ   അമൃതമഥനം,   അരവിന്ദന്‍റെ മാറാട്ടം തുടങ്ങി നിരവധി സൃഷ്ടികൾ സ്മാർത്തവിചാരം പ്രമേയമാക്കി. മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഭ്രഷ്ട്, നന്ദന്‍റെകുറിയേടത്ത് താത്രി, ശ്രീജ കെ വി യുടെ നാടകം ഓരോരോ കാലത്തിലും   തുടങ്ങി ധാരാളം ചലച്ചിത്രങ്ങളും നോവലും നാടകവും എല്ലാം  ഉണ്ടായിട്ടുണ്ട്. ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി നോവലിന് പ്രചോദനവും ഈ വിഷയം തന്നെയാണ്.

താത്രിയുടെ സ്മാർത്ത വിചാരത്തിന്റെ നൂറാം വാർഷികത്തോടടുത്ത് സമകാലിക മലയാളം ആഴ്ചപ്പതിപ്പ് ഒരു പ്രത്യേക പതിപ്പ് തന്നെ 2004-ൽ ഇറക്കിയിരുന്നു. 2012-ൽ കുറിയേടത്ത് താത്രി എന്ന പേരിൽ തന്നെ നാടകവുമുണ്ടായിട്ടുണ്ട്.

shortlink

Post Your Comments

Related Articles


Back to top button