കവിത: വിഷ്ണു എസ് നായര്‍
ഇടവ മാസ പെരുമഴയുള്ള വേളയില്‍
ഇടനെഞ്ചിലെന്തോ തുടിപ്പുയര്‍ന്നു
മിഥുനമാസം വന്നു പോയാലുടന്‍ തന്നെ
കര്‍ക്കിടക രാവിന്‍റെ കഞ്ഞി മോന്താന്‍
ഇന്നില്ല ഇന്നലെകള്‍ ഒന്നുമില്ല
പഴമയുടെ ഓര്‍മ്മകള്‍ ഒട്ടുമില്ല
മുത്തശ്ശിയമ്മയുടെ ചേരുവകള്‍
അമ്മയ്ക്കുമില്ല അധികമില്ല…..
പതിനേഴു കൂട്ടുകള്‍ ചേര്‍ത്തരച്ചു
അഞ്ചുകൂട്ടം വേറെ ചേര്‍ത്തുവെച്ചു
പാകത്തിനുപ്പും ചേര്‍ത്തെടുത്തു..
കര്‍ക്കിടക കാറ്റ് വീശുന്ന സന്ധ്യയില്‍
കാച്ചി കുറുക്കിയ കഞ്ഞിയുമായ്
മണ്‍പാത്രമേന്തിയാ ചെറു തിണ്ണയില്‍
കാലാട്ടി മോന്തി കുടിച്ചീടവേ….
ഉള്ളില്‍ തുടിപ്പോടെ ഉണര്‍ന്നെണീക്കും
ഓണം…. ഓര്‍മയില്‍ ഉള്ളോരോണം…
ചിങ്ങം പിറന്നാല്‍ പിന്നുല്‍സവമായ്.
Post Your Comments