വീണ്ടും വിവാദങ്ങളില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി.
കമല സുരയ്യയെ കുറിച്ച് സുഹൃത്തും കനേഡിയൻ എഴുത്തുകാരിയും തിരക്കഥാകൃത്തുമായ മെർലി വെയ്സ്ബോർഡ് എഴുതിയ ‘ലവ് ക്വീൻ ഒാഫ് മലബാർ’ എന്ന പുസ്തകമാണ് ഇപ്പോള്‍ വിവാദം. ഈ പുസ്തകം ‘പ്രണയത്തിെൻറ രാജകുമാരി’ എന്ന പേരില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പുസ്തകത്തിനെതിരെ ആരോപണവുമായി എം.പി അബ്ദുൽ സമദ്സമദാനി രംഗത്ത്.
ഗ്രീൻ ബുക് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സമദാനി പ്രസാധകനായ കൃഷ്ണദാസിന് വക്കീൽ നോട്ടീസ് അയച്ചു. പുസ്തകം പിൻവലിക്കണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ്സമദാനി ആവശ്യപ്പെട്ടിരിക്കുന്നത്.
പുസ്തകത്തിലെ ഒരധ്യായത്തിൽ സാദിഖ് അലി എന്ന മുസ്ലിം ലീഗ് എം.എൽ.എക്ക് കമലാ സുരയ്യയുമായുള്ള ബന്ധം തുറന്നു വെളിപ്പെടുത്തുന്നുണ്ട്. സാദിഖ് അലിയാണ് കമലാസുരയ്യയുടെ മതംമാറ്റത്തിന് കാരണമാതെന്നും വാഗ്മിയായ അദ്ദേഹത്തോടൊരുമിച്ച് ജീവിക്കാൻ സുരയ്യ ആഗ്രഹിച്ചതായും പുസ്തകത്തിലുണ്ട്. എന്നാൽ സാദിഖ് അലി എന്ന പേരിൽ മുസ്ലിം ലീഗ് എം.എൽ.എ ഉണ്ടായിട്ടില്ലെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് അതെന്നും സമദാനി വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.
മലയാളം അധ്യാപികയായ തന്റെ ഭാര്യക്കൊപ്പം നിരവധി തവണി കമലാ സുരയ്യയുമായി കൂടിക്കാഴ്ച നടത്തുകയും ‘അമ്മ’ എന്നെഴുതി കയ്യൊപ്പോടെയാണ് അവർ കൃതികളുടെ പതിപ്പ് സമ്മാനിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്ലാമിലേക്കുള്ള അവരുടെ മാറ്റം 25 വർഷത്തിലേറെയായി സ്വീകരിച്ചുവന്ന നിലപാടിെൻറ ഭാഗമാണെന്ന് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നതായും സമദാനി ചൂണ്ടികാണിക്കുന്നു.
എം.ജി സുരേഷ് വിവർത്തനം ചെയ്ത ‘പ്രണയത്തിെൻറ രാജകുമാരി’ രണ്ടു വർഷം മുമ്പാണ് ഗ്രീൻബുക്സ് പുറത്തിറക്കിയത്.
Post Your Comments