മനുഷത്വം മറക്കുന്നവരായി മലയാളികള്‍ മാറിക്കഴിഞ്ഞുവെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. മലയാളികള്‍ സമ്പത്തിന്റെ അഭിവൃദ്ധിയിലൂടെ മറ്റുള്ളവന്റെ ശരീരത്തിന്റെ വൃത്തിയെ അളക്കാന്‍ തുടങ്ങി. അത് മലയാളി മനസ്സിന്റെ വൃത്തിയില്ലായ്മയെയാണ് സൂചിപ്പിക്കുന്ന്. ഈ മലയാളി ട്രംപുമാര്‍ മറക്കുന്നത് നമ്മുടെ പ്രവാസി മലയാളികളെയാണെന്ന് മുകുന്ദന്‍ പറഞ്ഞു.
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മാധ്യമം ലിറ്റററി ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘മലയാളിയുടെ പ്രവാസവും സാഹിത്യവും’ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെങ്ങും ജോലി ചെയ്തു ജീവിക്കുന്നവനായിട്ടും കേരളത്തില്‍ ജോലി തേടിയത്തെിയ ഇതര സംസ്ഥാനക്കാരോട് മലയാളികള്‍ കാട്ടുന്നത് മനുഷ്യത്വരഹിതമായാ പെരുമാറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments