എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തെ അപലപിച്ച് എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ.എം.ലീലാവതി. എറണാകുളം മഹാരാജാസ് കോളജിലാണ് സംഭവം.
ക്യാമ്പസില്‍ നടന്നത് ഭസ്മീകരണ സമരമാണെന്ന് ലീലാവതി കുറ്റപ്പെടുത്തി. എന്തിന്‍റെ പേരിലായാലും പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ലീലാവതി പ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ശരിയല്ലായെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഈ സമരത്തിനു കൂട്ട് നില്‍ക്കുകയാണെന്നും ലീലാവതി ആരോപിച്ചു.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ് യുവിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു ലീവാവതി.
Post Your Comments