മനുഷ്യസ്‌നേഹത്തിന്റെ കലയാണ് നാടകമെന്ന് ചലച്ചിത്രനാടക നടന്‍ മണികണ്ഠന്‍. നടനായതുകൊണ്ടാണ് നല്ല മനുഷ്യനാകാനും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും എനിക്കുകഴിയുന്നത്. “നാടകത്തെ ഹൃദയത്തോളം സ്‌നേഹിച്ചാല്‍ നാടകം ആ സ്‌നേഹം തിരിച്ചുതരും. അതാണ് തനിക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നാടകമാണ് എന്റെ ഭാഷ. നടനായി നില്‍ക്കുമ്പോഴാണ് നന്നായി സംസാരിക്കാന്‍ കഴിയുന്നത്. പൊതുവേദിയില്‍ താന്‍ സംസാരിച്ചുപഠിക്കുകയാണെന്നും മണികണ്ഠന്‍ പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ ആരംഭിച്ച ഏകാങ്ക നാടകമത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മണികണ്ഠന്‍.
നാടകകൃത്തും സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാനുമായ സേവ്യര്‍ പുല്‍പ്പാട്ട്, സംഗീത നാടക അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ ടി പി എബ്രഹാം, ജൂറി അംഗം മദന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ചക്കക്കുരു, വരൂ കഞ്ഞികുടിച്ചിട്ടു പോകാം, കള്ളനും പൊലീസും, ഹാര്‍മോണിയം, ധൂമ തിരശ്ശീല, പൂക്കാലം കൊതിച്ച പൂമ്പാറ്റകള്‍ എന്നീ നാടകങ്ങള്‍ അരങ്ങേറി.
Post Your Comments