ഏകീകൃത സിവില്‍ കോഡിനോട് ആശയപരമായി യോജിപ്പാണെന്ന് എഴുത്തുകാരി ഷാഹിന കെ റഫീഖ്. മാതൃഭൂമിയില്‍ നല്കിയ അഭിമുഖത്തിലാണ് ഷാഹിന തന്റെ നിലപാട് വ്യക്തമാക്കുന്നത്.
വിവാഹം, സ്വത്തവകാശം എന്നിവയില്‍ ശരിഅ നിയമം വേണമെന്ന് വാശി പിടിക്കുന്നവര്‍ ശിക്ഷയുടെ കാര്യത്തില്‍ ആ നിലപാട് എടുക്കുന്നില്ലല്ലോയെന്നും ഷാഹിന പറയുന്നു. സാമൂഹികമായും സാമ്പത്തികമായും താഴെക്കിടയിലുള്ള സ്ത്രീകളെയാണ് മുത്തലാഖ് ഏറ്റവും അധികം ബാധിക്കുന്നത്, അതു കൊണ്ടു തന്നെ ഇത് നിരോധിക്കപ്പെടേണ്ടതാണ്, നിയമം വഴിയാവണം വിവാഹമോചനമെന്നും ഷാഹിന പറയുന്നു .
Post Your Comments