വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്കാരം സാഹിത്യകാരി അഷിതയ്ക്ക്. “അഷിതയുടെ കഥകള്‍” എന്ന സമാഹാരത്തിനാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് വൈകിട്ട് 4ന് തലയോലപ്പറമ്പ് ബഷീര്‍ സ്മാരകമന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയായ അഷിത തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ജനിച്ചു. ‘വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ശിവേന സഹനര്ത്തനംവചനം കവിതകള്‍ (സ്വതന്ത്ര പരിഭാഷ), പുഷ്കിന് കവിതകളുടെ വിവര്‍ത്തനം എന്നിവയാണ് കൃതികള്‍’.
ഇടശ്ശേരി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന് അവാര്‍ഡ് എന്നിവ ലഭിച്ചു. ലളിതാംബിക അന്തര്‍ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുളള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Post Your Comments