ഇന്ത്യയിലെ അദൃശ്യരായ സ്ത്രീകളുടെ വൈകാരിക, രാഷ്ട്രീയ പരിണാമത്തിന്റെ കഥപറയാനാണ് ആരാച്ചാരിലൂടെ ശ്രമിച്ചതെന്നു മലയാളത്തിന്‍റെ പ്രിയ കഥാകാരി കെ ആര്‍ മീര പറയുന്നു. രാജ്യത്തെ പ്രമുഖ സാഹിത്യോത്സവങ്ങളിലൊന്നായ ബംഗളൂരു ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.
ആരാച്ചാര്‍ എഴുതുന്ന സമയത്ത് അവസാനമായി തൂക്കിക്കൊല നടന്നത് കൊല്‍ക്കത്തയിലായിരുന്നത് എഴുത്തിനെ സ്വാധീനിച്ചുവെന്നു പറഞ്ഞ മീര കല്‍പിത കഥ വായനക്കാര്‍ സ്വീകരിക്കണമെങ്കില്‍ അതിന് വിശ്വാസ്യത വേണമെന്നതുകൊണ്ടാണ് ബംഗാളി പശ്ചാത്തലത്തില്‍ കഥ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. മലയാളികള്‍ നോവലെന്തെന്നു തിരിച്ചറിഞ്ഞത് ബംഗാളി നോവലുകളുടെ പരിഭാഷയിലൂടെയാണ് അതും എഴുത്തിനെ സ്വാധീനിച്ചതായും മീര പറഞ്ഞു.
പ്രമുഖ ചെറുകഥാകൃത്തുക്കളായ മര്‍സ്ബാന്‍ ഷ്രോഫ്, വിവേക് ഷാന്‍ബാഗ് എന്നിവര്‍ക്കൊപ്പമാണ് കെ ആര്‍ മീര പങ്കെടുത്തത്. മീരയെക്കൂടാതെ മലയാളത്തിന്റെ പ്രതിനിധികളായി എഴുത്തുകാരനും എം.പിയുമായ ശശി തരൂര്‍, വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും വ്യത്യസ്ത സെഷനുകളില്‍ പങ്കെടുത്തു.
Post Your Comments