ഏറെക്കാലം അവഗണിക്കപ്പെട്ട ഒരു കവിയെ നാട് വേണ്ടും ഓര്‍ക്കുന്നു. കൂട്ടാതെ ഒരു സ്മാരകവും അദ്ദേഹത്തിനായി ജന്മനാട്ടില് ഉയരുന്നു. ഇതിന്നു പുതുമയുള്ള ഒന്നല്ല. മരിച്ചു കഴിഞ്ഞു ജന്മചരമ വാര്‍ഷികങ്ങള്‍ ആഘോഷിക്കുക എന്നത് ഇന്നൊരു ഫാഷന്‍ ആയിമാറികഴിഞ്ഞു. ഇപ്പോള്‍ ജന്മശതാബ്ദി ആഘോഷിക്കുന്നത് കന്നട സാഹിത്യകാരന് ഗോവിന്ദപൈയുടെയാണ്.
1883 മാര്‍ച്ച് 23ന് സാഹുക്കാര്‍ തിമ്മപ്പ പൈയുടെയും ദേവകിയമ്മയുടെയും നാലുമക്കളില്‍ മൂത്തവനായി മഞ്ചേശ്വരത്താണ് ഗോവിന്ദപൈയുടെ ജനനം. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ഭാഷപഠനത്തിനു ചേര്‍ന്ന ഗോവിന്ദപൈ അച്ഛന്റെ മരണത്തെ തുടര്‍ന്നു പഠനം മതിയാക്കിയെങ്കിലും പിന്നീട സ്വ പ്രയത്നത്തിലൂടെ ഇന്ഗ്ലീഷ് ഭാഷാ പ്രാവീണ്യത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടി.
വള്ളത്തോളിനോടൊപ്പം മദ്രാസ് സര്‍ക്കാര്‍ ‘രാഷ്ട്രകവി’പ്പട്ടം നല്കി ആദരിച്ച മഹാനാണ് ഗോവിന്ദപൈ. കന്നടഭാഷയില്‍ ഈ പുരസ്കാരം ലഭിച്ച ആദ്യകവിയാണ്. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം 1963 സെപ്റ്റംബര്‍ ആറിന് എണ്‍പതാം വയസ്സിലാണ് അന്തരിച്ചത്.
ആദ്യകാലത്ത് എഴുതിയ നാല്പതോളം കവിതകളുടെ സമാഹാരമാണ് ‘ഗിളിവിണ്ടു’ (കിളിക്കൂട്ടം), നന്ദദീപ, ഹൃദയരംഗ (കവിതാസമാഹാരങ്ങള്‍), ദെഹലി (ഗാന്ധിജിയെക്കുറിച്ചുള്ള കൃതി), ഹെബ്ബരളു (പെരുവിരല്ഏകലവ്യനെ ഗ്രീക്ക് മിത്തുകളിലെ വീര നായകന്മാരെപ്പോലെ അവതരിപ്പിക്കുന്ന കാവ്യനാടകം തുടങ്ങി ധാരാളം കൃതികള്‍ എഴുതിയ ഇദ്ദേഹം പല കൃതികളും കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
കേരള-കര്‍ണ്ണാടക സര്‍ക്കാരുകളുടെ സഹായധനവും പി.കരുണാകരന് എം.പി, പി.ബി.അബ്ദുറസാഖ് എം.എല്‍.എ എന്നിവരുടെ പ്രാദേശിക ആസ്തി വികസന ഫണ്ട് ,ഭാരത് പെട്രോളിയം ഒ. എന്‍.ജി.സി എന്നിവയില്‍ നിന്നുള്ള സാമ്പത്തിക സഹായവും വിനിയോഗിച്ചാണ് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഗിളിവിണ്ടു പദ്ധതി പൂര്‍ത്തീകരിക്കുന്നത്. രാഷട്ര കവിയുടെ സംഭാവനകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് ഗവേഷണം നടത്താനും ഇവിടെ സംവിധാനമുണ്ടാകും.
ഡിസംബര്‍ അവസാനം കേരള, കര്‍ണ്ണാട മുഖ്യമന്ത്രിമാര്‍, പ്രമുഖ വ്യക്തികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗിളിവിണ്ടു സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
Post Your Comments