literatureworldnewstopstories

എഴുത്തുകാരന് നേരെ മാനനഷ്ടത്തിന് കേസ്

 

പ്രമുഖ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു ദിനപത്രത്തിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററുമായ ജോസി ജോസഫിനെതിരെ മാന നഷ്ടത്തിന് കേസ്. ജെറ്റ് എയര്‍വെയ്സാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ജെറ്റ് എയര്‍വെയ്സിനും കമ്പനിയുടെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലിനും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നു ജോസി തന്റെ പുസ്തകത്തില്‍ എഴുതിയതാണ് കേസിന് ആധാരം.

ജോസി ജോസഫ് രചിച്ച ‘കഴുകന്മാരുടെ വിരുന്ന്’ (A Feast of Vultures) എന്ന പുസ്തകത്തില്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന പരാമര്‍ശങ്ങള്‍ കമ്പനിക്ക് മാനനഷ്ടമുണ്ടാക്കിയെന്ന് ജെറ്റ് എയര്‍വെയ്സ് നല്‍കിയ പരാതിയില്‍ പറയുന്നു. 1000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ട് കേസുകളാണ് കമ്പനിയും ഉടമ നരേഷ് ഗോയലും നല്‍കിയത്. ജോസി ജോസഫിനും പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സിനെതിരെയും പുസ്തകത്തിലെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച ഔട്ട്‍ലുക്ക് ഇന്ത്യക്കെതിരെയുമാണ് കേസ്. മാനനഷ്ടക്കേസ് സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ജോസി ജോസഫിന്റെ അഭിഭാഷകന്‍ ഉത്തം ദത്ത് സ്ഥിരീകരിച്ചു. എന്നാല്‍ പുസ്തകത്തില്‍ ഉന്നയിച്ച ഓരോ ആരോപണങ്ങള്‍ക്കും തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുണ്ടെന്നും എല്ലാ നിയമപോരാട്ടങ്ങള്‍ക്കും തയ്യാറാണെന്നും അഭിഭാഷകനായ ഉത്തം ദത്ത് പറഞ്ഞു.

2001ല്‍ അന്നത്തെ ഐ.ബി മേധാവി കെ.പി സിങും ജോയിന്റ് ഡയറക്ടര്‍ അഞ്ജന്‍ ഘോഷും ജെറ്റ് എയര്‍വെയ്സ് ഉടമ നരേഷ് ഗോയലിന് ഛോട്ടാ ഷക്കീല്‍, ദാവൂദ് ഇബ്രാഹിം എന്നിവരുമായുള്ള ബന്ധം സ്ഥിരീകരിച്ചതായി ജോസി ജോസഫ് പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം അറിയിച്ച് ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നുവെന്നും ജോസി ജോസഫ് പറയുന്നു.

shortlink

Post Your Comments

Related Articles


Back to top button