കൊച്ചി: അന്തരിച്ച മലയാളത്തിന്‍റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിനെതിരെ വിമർശനവുമായി മന്ത്രി ജി. സുധാകരന്‍. ഒ എന്‍ വിയുടെ ‘ഭൂമിക്കൊരു ചരമഗീതം’ കവിതയാണ് വിമര്‍ശനത്തിനു കാരണം. കവിതയെഴുതി ഭൂമിയെ കൊല്ലരുതെന്ന് പറഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങിയ മന്ത്രി ഭൂമിക്ക് ചരമഗീതം കവി എഴുതിയത് എന്തിനെന്ന് ഇന്നും മനസ്സിലാകുന്നില്ല. നമ്മള്‍ തന്നെയാണ് ഭൂമിയെ നശിപ്പിക്കുന്നത്. അതിനാല്‍ നമ്മളെ നന്നാക്കാനായിരിക്കണം കവിത എഴുതേണ്ടത്. അല്ലാതെഭൂമിയെ നശിപ്പിക്കാനാകരുത്. എറണാകുളം എസ്.ആര്‍.വി സ്കൂളില്‍ നാഷനല്‍ സര്‍വിസ് സ്കീം യൂണിറ്റ് ഉദ്ഘാടനവേളയിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
പരിസ്ഥിതി വാദികൾ സ്ഥിരമായി പാടുന്ന ‘ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ’ എന്ന കവിതയെയും മന്ത്രി വിമർശിച്ചു. ഇങ്ങനെയൊക്കെയുള്ള വരികള്‍ ആര് എഴുതിയാലും ചോദ്യം ചെയ്യപ്പെടണം. ഭൂമിയില്‍ വാസം സാധ്യമാക്കുകയാണ് വേണ്ടത്. അതിനായി ഉള്ള എഴുത്തുകള്‍ കവിതയില്‍ കടന്നു വരണം. പ്രപഞ്ച ജീവിതത്തില്‍ അതിജീവനത്തിന് കുട്ടികളെ സജ്ജമാക്കുകയാണ് ചെയ്യേണ്ടത്. ഭൂമി മരിച്ചാല്‍ പ്രപഞ്ചം തന്നെ ഇല്ലാതാകും.
അറേബ്യയിലെ സുല്‍ത്താന്മാര്‍ കോടികള്‍ മുടക്കി പച്ചപ്പ് വെച്ചുപിടിപ്പിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ പച്ചപ്പ് വെട്ടിമാറ്റാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
Post Your Comments