കൊച്ചി: കലയുടെ ജനകീയത എന്ന പ്രഖ്യാപിത ലക്ഷ്യവുമായി കൊച്ചി മുസിരിസ് ബിനാലേക്ക് ഇന്ന് തുടക്കം. വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുക.108 ദിവസമാണ് ബിനാലെ നീണ്ടു നില്ക്കുക.
കൃഷ്ണമണിയിലെ മൂര്‍ത്തഭാവങ്ങള്‍ എന്നാണ് കൊച്ചി ബിനാലെയുടെ മൂന്നാം സീസണിന് പേരിട്ടിരിക്കുന്നത്.31 രാജ്യങ്ങളില്‍ നിന്ന് 98 കലാകാരന്മാര്.ഇതില്‍ 38 പേര് ഇന്ത്യിയല്‍ നിന്ന്.ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവടങ്ങളിലായി 12 വേദികള്‍. 108 ദിവസം.ലോകം കൊച്ചിയിലേക്കൊഴുകുന്ന ദിനങ്ങള്‍.ജനകീയ ബിനാലെയെന്ന വിശേഷണത്തിലേക്ക് മാറാനായി എന്ന താണ് മൂന്നാം സീസണിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ക്യൂറേറ്റര്‍,സുദര്ശന് ഷെട്ടി.
പ്രദര്‍ശനങ്ങള്‍ക്ക് പുറമെ വിദ്യാര്‍ത്ഥി ബിനാലെയടക്കം നിരവധി അനുബന്ധപരിപാടികളും ഉണ്ടാകും.ശില്പശാല, കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം, ചലച്ചിത്ര പ്രദര്‍ശനം,സംഗിത പരിപാടികള്‍ എന്നിവ ബിനാലെയുടെ ഭാഗമാകും. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങ് മുഖ്യമന്ത്രി പങ്കെടുക്കും.ഇതിന് മുന്നോടിയായി, പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഗ്രൗണ്ടില്‍,പതാക ഉയര്‍ത്തും.
Less than a minute
Post Your Comments