പാകിസ്താനില്‍ പ്രസിദ്ധീകരിക്കപ്പെട്ട അംബേദ്കറുടെ ജീവചരിത്രം പുനപ്രസിദ്ധീകരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ 125 -ആം ജന്മദിനത്തോട് അനുബന്ധിച്ചാണ് എഴുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധീകരിച്ച പുസ്തം വീണ്ടും പ്രസിദ്ധീകരിക്കപ്പെടുന്നത്.
താനാജി ഖരാവ്ടേകര് എന്ന കൊങ്കൺകാരൻ തന്റെ ഇരുപത്തിമൂന്നാം വയസിലാണ് (1946) പുസ്തകം എഴുതുന്നത്. പാകിസ്താനിലെ കറാച്ചിയിലാണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. അംബേദ്കറിന് ശേഷം ബിരുദം നേടുന്ന രണ്ടാമത്തെ പിന്നോക്ക സമുദായക്കാരനുമാണ് അദ്ദേഹം. അച്ചടിക്കാനുള്ള പേപ്പറിന്റെ ക്ഷാമം മൂലം ബ്രിട്ടീഷ് ഗവൺമെന്റിന്റെ നിര്‍ദ്ദേശ പ്രകാരം കൈയ്യെഴുത്തുപ്രതിയുടെ മൂന്നിലൊന്ന് മാത്രമാണ് ഖരാവ്ടേകറിന് അന്ന് പ്രസിദ്ധീകരിക്കാന്‍ സാധിച്ചിരുന്നുള്ളൂ.
മറാത്തിയില്‍ എഴുതിയ പുസ്തകത്തിൽ അംബേദ്കര്‍ ബുദ്ധമതം സ്വീകരിക്കുന്നതു വരെയുള്ള ജീവിതമാണ് പറയുന്നത്. അംബേദ്കര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രസിദ്ധീകരിച്ച ജീവചരിത്രം എന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. മുംബൈയിലെ ഒബ്സേര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് പുസ്തകം പുനപ്രസിദ്ധീകരിക്കുന്നത്.
Post Your Comments