interviewliteratureworld

ഒരു കാര്യം കൊള്ളില്ല എന്ന് പറഞ്ഞ് പ്രതിക്ഷേധിക്കുന്നവര്‍ കൊള്ളാവുന്നത് എന്താണെന്നു ചൂണ്ടിക്കാണിക്കാന്‍ ബാധ്യസ്ഥരാണ്.

കെ രേഖ /രശ്മി ജി

 

സമകാലിക മലയാള ചെറുകഥ മണ്ഡലത്തിലും പത്രപ്രവര്‍ത്തന മണ്ഡലത്തിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരികളില്‍ ഒരാളായ കെ രേഖ തന്‍റെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചും എഴുത്ത് ജീവിതത്തെ കുറിച്ചും തുറന്നു പറയുന്നു. മുലപ്പാല്‍ വിറ്റു  ജീവിക്കേണ്ടി വന്ന അമ്മയുടെ കഥ പറയുന്ന, കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ ചിത്രീകരിക്കുന്ന, ദളിത്‌ സ്ത്രീ ജീവിതം പറയുന്ന രേഖയുടെ കഥകള്‍ ഒരിക്കലും പെണ്ണെഴുത്തിന്റെ പരിമിതികളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. അമ്മ ചെറുപ്പത്തില്‍ പറഞ്ഞു തന്ന കഥകള്‍ മനസ്സില്‍ കുടിയേറിയതാണ് തന്റെ എഴുത്തിന്റെ അടിസ്ഥാനമെന്ന് ഉറച്ചു വിശ്വസിക്കുന്ന രേഖയുടെ പ്രധാന കഥ സമാഹാരങ്ങള്‍ ആരുടെയോ ഒരു സഖാവ് (അന്തിക്കട്ടുകാരി), കന്യകയും പുല്ലിംഗവും , ജുറാസിക് പാര്‍ക്ക്‌, അപധ സഞ്ചാരം തുടങ്ങിയവയാണ്.

എഴുത്തിലേക്കുള്ള കടന്നു വരവ് എങ്ങനെ ആയിരുന്നു?

അമ്മയാണ് ആദ്യ പ്രചോദനം. ചെറുപ്പത്തില്‍ പറഞ്ഞു തന്ന കഥകള്‍ അത് തന്നെയാണ് എന്‍റെ പിന്‍ബലം. പിന്നെ കുഞ്ഞുനാളില്‍ ഒരിക്കല്‍ കൊച്ചുബാവ വീട്ടില്‍ വന്ന സമയത്ത് കവിതയില്‍ അല്ല കഥയില്‍ നീ രക്ഷപ്പെടും എന്ന് പറഞ്ഞത് ഒരു ആത്മവിശ്വാസമായി. അതുപോലെ കോണ്‍വെന്റ് സ്കൂള്‍ പഠന കാലത്ത് സുഹൃത്തിന് വേണ്ടി എഴുതിയ പ്രേമ ലേഖനം കണ്ടെത്തിയ സിസ്റ്റര്‍ സാഹിത്യമാണ് തന്റെ വഴിയെന്നു പറഞ്ഞു തന്നdownload-9തും പ്രോത്സാഹനമായി ഞാന്‍ കാണുന്നു.

കഥയില്‍ കുടുതലും കാണുന്നത് സ്ത്രീത്വത്തിന്‍റെ വേവലാതികള്‍ സംഘര്‍ഷങ്ങള്‍ എന്നിവയാണ്. എഴുത്ത് ആ മേഖലയില്‍ ക്രമീകരിച്ചതാണോ?
ബോധപൂര്‍വ്വം അങ്ങനെ ചെയ്തത് അല്ല. ഞാന്‍ കണ്ട ജീവിതങ്ങള്‍ അത്തരത്തില്‍ ഉള്ളവയായിരുന്നു. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെ കഥ പശ്ചാത്തലത്തില്‍ കൊണ്ട് വന്നു എന്ന് മാത്രം. സ്ത്രീ സര്‍വ്വം സഹ ആകണം എന്നഭിപ്രയം എനിക്കില്ല. ഞാന്‍ സ്ത്രീ പ്രശ്നങ്ങള്‍ പോലെ കുട്ടികളുടെ പ്രശ്നങ്ങളും രാഷ്ട്രീയവും കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നെ അടിസ്ഥാനപരമായി നമ്മള്‍ എല്ലാരും മനുഷരാണ്. സ്നേഹം കൊണ്ട് മാത്രമേ ജീവിക്കാന്‍ കഴിയൂ. അവിടെ സ്ത്രീ ധാരാളം പ്രശ്നങ്ങള്‍ നേരിടുന്നു. മാതൃത്വം, ദാമ്പത്യം എന്നിവ ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

സ്ത്രീക്ക് മാത്രമേ പ്രശ്നങ്ങള്‍ ഉള്ളു എന്ന് പറയാന്‍ കഴിയില്ല

തീര്‍ച്ചയായും. പുരുഷനും പ്രശ്നങ്ങള്‍ ഉണ്ട്. അത് കൊണ്ട് തന്നെ സ്ത്രീ
വാദം ഇഷ്ട്ടപ്പെടുന്ന ഞാന്‍ ഹ്യൂമനിസത്തില്‍ നിന്നുകൊണ്ട് എഴുത്ത് പൂര്‍ത്തിയാക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തില്‍ പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥകളെ ചോദ്യം ചെയ്യാന്‍ നമ്മള്‍ ഉത്സാഹിക്കുന്നു. അതില്‍ നോക്കേണ്ട കാര്യം ഒരു കാര്യം കൊള്ളില്ല എന്ന് പറഞ്ഞ് പ്രതിക്ഷേധിക്കുന്നവരില്‍ ഒരാളും ബദല്‍ സംവിധാനം എന്താണെന്നു പറയുന്നില്ല. ഒന്ന് കൊള്ളില്ല എന്ന് പറയാന്‍ വളരെ എളുപ്പമാണ്. കൊള്ളില്ല എന്ന് പറയുന്നവര്‍ കൊള്ളാവുന്നത് എന്താണെന്നു ചൂണ്ടിക്കാണിക്കാന്‍ ബാധ്യസ്ഥരാണ്.

കമ്മ്യൂണിസ്റ്റ് വിരുദ്ധകാഴ്ചപ്പാടുകള്‍ ആരുടെയോ ഒരു സഖാവ് എന്ന രചനയില്‍ കാണുന്നുണ്ടല്ലോ?
അതില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധതയല്ല ഉള്ളത്. ആ പ്രസ്ഥാനത്തിന്റെ അപചയം ചൂണ്ടി കാണിക്കുന്നു എന്ന് മാത്രം. എന്നും എdownload-10പ്പോഴും സാധാരണക്കാരന് വിശ്വാസവും പ്രതീക്ഷയും ആയ ഈ പ്രസ്ഥാനം ഇന്ന് വളരെ മാറിയിരിക്കുന്നു. ഒരു അനുഭാവിയുടെ വേദനയാണ് ആ കഥയുടെ അടിയൊഴുക്കായി നില്‍ക്കുന്നത്.

സമകാലിക കഥകള്‍ പരിശോധിച്ചാല്‍ കൂടുതലും കാണുന്നത് അവിഹിത ബന്ധങ്ങളുടെ  ആവിഷ്കരണമാണ്. ദാമ്പത്യത്തിനു ബദല്‍ അവിഹിതമാണോ?
ദാമ്പത്യത്തിനു ബദല്‍ അവിഹിതമാണെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ കുടുംബത്തിനു പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ്. പക്ഷെ സ്നേഹം നിഷേധിക്കപ്പെടുന്ന അവര്‍ അത് അന്വേഷിച്ച്‌ പോകുന്നത് സ്വാഭാവികമാണ്. ഇത്തരം സ്നേഹ നിഷേധങ്ങള്‍ മാത്രമാണ് അവിഹിതത്തിന് കാരണമാകുന്നത് എന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ല. ഇന്നത്തെ മനുഷ്യര്‍ ഒന്നിലും തൃപ്തിയില്ലത്തവരാണ്. വര്‍ദ്ധിച്ചുവരുന്ന ആസക്തികളും പുതുമ തേടലുകളും പരീക്ഷണങ്ങളൂമൊക്കെ ആണിനേയും പെണ്ണിനേയും സദാചാര മര്യാദക്ക് നിരക്കാത്ത ഇത്തരം ബന്ധങ്ങളിലേക്ക് നയിക്കുന്നു.

മുലപ്പാല്‍ വില്‍ക്കുന്ന സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടോ? പാലാഴി  മഥനം അത്തരം ഒരു വിഷയം കൈകാര്യം ചെയ്യുന്നു.
ഞാന്‍ അങ്ങനെ ഒരു പ്രമേയത്തില്‍ എത്തുന്നത് ഒരു സംഭവത്തിലൂടെ ആണ്. ഞങ്ങളുടെ നാട്ടില്‍ ഒരു നാട്ടു വൈദ്യന്‍ ഉണ്ട്. അദ്ദേഹം കുട്ടികള്‍ക്ക് നല്‍കുന്ന മരുന്നിനു നല്ല ടേസ്റ്റ് ആണ്.
അതിനെക്കുറിച്ച് അറിയാനായി ഞാന്‍ ആ വ്യക്തിയോട് ഒരുപാട് അന്വേഷിച്ചു. അപ്പോഴാണ് തീരദേശത്ത്‌ താമസിക്കുന്ന സ്ത്രീകളുടെ മുലപ്പാല്‍ ചേര്‍ത്താണ് മരുന്ന് ചാലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞത്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഒരു അമ്മ സ്വന്തം മക്കള്‍ കുടിക്കേണ്ട മുലപ്പാല്‍ വില്‍ക്കേണ്ടി വരുന്ന അവസ്ഥ എന്തായിരിക്കും? അവരുടെ ആ ദൈന്യതയെ കുറിച്ചുള്ള അന്വേഷണം ആയിരുന്നു
പാലാഴിമഥനം എന്ന കഥയ്ക്ക് പിന്നില്‍.

ഇന്നത്തെ സ്ത്രീകള്‍ എങ്ങനെ ആയിരിക്കണം എന്നാണ് താങ്കളുടെ കാഴ്ചപ്പാട്?
പുരുഷ നിര്‍മ്മിതമായ ആദര്‍ശ സ്ത്രീ രൂപങ്ങളുടെ കാലം കഴിഞ്ഞു. വേഷത്തിലും സ്വഭാവത്തിലും മത്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. ഇന്നത്തെ സ്ത്രീകള്‍ ബോള്‍ഡ് ആണ്. ജോലിdownload-11
ചെയ്തു ഭര്‍ത്താവിനു ഒപ്പം കുടുംബം നോക്കാന്‍ അവള്‍ പ്രാപ്തയാകുന്നു. അത് തന്നെയാണ് വേണ്ടത്.

പുരുഷന്‍ ഒന്നുകില്‍ പെണ്ണ് പിടിയന്‍ അല്ലെങ്കില്‍ എന്തിനെയും അവഗണിക്കാന്‍ ഉള്ള ത്രാണി ഉള്ളവന്‍ ആയിരിക്കണം എന്ന് ചില കഥാപാത്രങ്ങള്‍ പറയുന്നു. പുരുഷനെ കുറിച്ചുള്ള കാഴ്ചപ്പാട്
ഇതാണോ?
അത് സത്യത്തില്‍ ആണുങ്ങളുടെ രീതിയെ പരിഹസിച്ചു എഴുതിയതാണ്. നമ്മുടെ നാട്ടില്‍ പണ്ടൊക്കെ പറഞ്ഞു വന്നിരുന്നത് അവന്‍ കുറച്ച് പ്രശ്നക്കാരനാ കല്യാണം എല്ലാം
കഴിയുമ്പോള്‍ മാറിക്കൊള്ളും എന്നെല്ലാം ആണ്. എന്നാല്‍ മാറാത്തവരും ഉണ്ട്. അതിലൂടെ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകരുന്നു. എന്നാലും കുറ്റം പെണ്ണിന് തന്നെയാ. അവള്‍ക്ക് അവനെ നല്ലതാക്കാന്‍ സാധിച്ചില്ല എന്നെല്ലാം അവളെ കുടുംബം കുറ്റപ്പെടുത്തുന്നു. എല്ലാ ആണുങ്ങളും പെണ്ണ് പിടിയനും കുഴപ്പക്കാരനും ആണെന്ന അഭിപ്രായം എനിക്കില്ല.

പുതിയകാല എഴുത്തിനെ എങ്ങനെ കാണുന്നു?
ഗൌരവതരമായ പല വിഷയങ്ങളെയും ചടുലമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ പുതിയ കാല എഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ സമൂഹത്തില്‍ ദൃശ്യമായി വരുന്ന  ലൈംഗിക ന്യൂനപക്ഷങ്ങളുടെ  അവസ്ഥകളും കഥകളില്‍ കടന്നു വരുന്നു. സാഹിത്യം കാലത്തിന്റെ  കണ്ണാടിഎന്ന് പറയുന്നത് ശരിയാകുന്നത് ഇവിടെയാണ്.

shortlink

Post Your Comments

Related Articles


Back to top button