bookreviewindepthinterviewliteratureworldnewsstudytopstories

വിവാദങ്ങള്‍ക്ക് വഴിയൊരുക്കി മാധവിക്കുട്ടിയുടെ ജീവിതകഥ

മാധവിക്കുട്ടിയുടെ ജീവിത കഥ “ആമി ” എന്ന പേരില്‍ കമല്‍ സിനിമയാക്കുന്ന വാര്ത്ത മലയാളക്കര ചര്‍ച്ച ചെയ്ത്
തുടങ്ങിയിരിക്കുന്നു. ചിത്രത്തില്‍ മാധവിക്കുട്ടിയുടെ വേഷമിടുന്നത് വിദ്യാബാലന്‍ ആണ്. ആമിയുടെ വേഷമിടാന്‍ കമല്‍ കണ്ടുവെച്ച നടി ശ്രീവിദ്യ ആണെന്നുള്ള വാര്ത്തകളും ഏറെ പ്രചാരം നേടി.ഇപ്പോള്‍ സംവിധായകന്‍ കമലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കനേഡിയന്‍ എഴുത്തുകാരി മെറിലി വെയ്‌സ് ബോര്‍ഡ്. കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി മെറിലി എഴുതിയ ‘പ്രണയത്തിന്റെ രാജകുമാരി’ (ദ ലവ് ക്വീൻ ഓഫ് മലബാർ) എന്ന പുസ്തകത്തില്‍ ഒരുപാട് ഇല്ലാക്കഥകള്‍ ഉണ്ടായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ കമല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മെറിലി രംഗത്തെത്തിയിരിക്കുന്നത്.

കമല്‍ തന്റെ പുസ്തകത്തെ ആക്രമിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും കമലാദാസുമായി എഴുപത് മണിക്കൂര്‍ നീണ്ട സംഭാഷണത്തിനൊടുവിലാണ് പുസ്തകം തയ്യാറാക്കിയതെന്നും മെറിലി പറയുന്നു. സംഭാഷണത്തിന്റെ ശബ്ദരേഖ കോണ്‍കോര്‍ഡിയ സര്‍വകലാശാലയില്‍ ലഭ്യമാണെന്നും അവര്‍ പറഞ്ഞു. യഥാര്‍ഥ6a00d8354a668969e20133f6196385970b-320wi വസ്തുതകള്‍ പുറത്തുവന്ന് കമലയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കരുതെന്ന കുടുംബത്തിന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരിക്കാം കമലെന്നാണ് മെറിലി പറയുന്നത്. ഡിസംബറിൽ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് ഇത്തരമൊരു ആരോപണം ഉയരുന്നത്.

“പണമുണ്ടാക്കുകയാണ് ആമി എന്ന ചിത്രത്തിന്റെ ലക്ഷ്യം. എന്നാല്‍ ഞാന്‍ സ്വന്തം ചിലവിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. അതിനുവേണ്ടി എട്ടു തവണ ഇന്ത്യയിലെത്തി. ഇതിന് പുറമെ കമല രണ്ടു തവണ എന്റെ അതിഥിയായി കാനഡയില്‍ വരികയും ചെയ്തു. പുറത്തറിയരുതെന്ന് രണ്ട് മക്കളും ആഗ്രഹിക്കുന്ന അവരുടെ പല ജീവിതകഥകളും എന്നോട് മാത്രമല്ല, പത്രപ്രവര്‍ത്തകയായ ലീല മേനോന്‍ ഉള്‍പ്പെടുന്ന പല സുഹൃത്തുക്കളോടും അടുപ്പക്കാരോടും കമല പറഞ്ഞിട്ടുണ്ട്.” മെറിലി പറഞ്ഞു. കമലയെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിനുള്ള ഒരുക്കത്തിലാണ് ലീല മേനോനെന്നും സ്വന്തം അച്ഛന്റെയും അമ്മയുടെയും പ്രതിച്ഛായക്ക് കളങ്കമേല്‍ക്കാതിരിക്കാന്‍ മക്കള്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘കമല വിശ്വാസത്തിലെടുത്ത സുഹൃത്തുക്കള്‍ക്ക് അവരുടെ യഥാര്ഥ ജീവിത കഥയറിയാം. അത് കമല ചില കുറിപ്പുകളില്‍ സൂചിപ്പിച്ചിട്ടുമുണ്ട്. സ്വന്തം ദാമ്പത്യ ജീവിതത്തെക്കുറിച്ച് കമല എഴുതിയിട്ടുള്ള ചില അപ്രകാശിത കുറിപ്പുകള്‍ ദുരൂഹമായി അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു.’ മെറിലി പറഞ്ഞു.

എന്തായാലും കമലിന്റെ സിനിമയെ കാത്തിരിക്കുകയാണ് താനെന്നും കമലയുടെ എഴുത്തിനെ ആഴത്തില്‍ സമീപിക്കുന്നവര്‍ക്ക് ഗുണം ചെയ്യുന്ന ഒരു നല്ല സിനിമയാവണം ആമിയെന്നും മെറിലി അറിയിച്ചു. അതിനുവേണ്ടി പരിശ്രമിക്കുകയായിരുന്നു കമല്‍ ചെയ്യേണ്ടിയിരുന്നത്, അല്ലാതെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയല്ല വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു‌.

‘തന്റെ ജീവിതകഥ എഴുതാന്‍ കമല എന്നെയാണ് തിരഞ്ഞെടുത്തത്. കമലയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രണയത്തിന്റെ രാജകുമാരി രചിച്ചതും. പുസ്തകം വായിച്ച് കമല പറഞ്ഞത് ഇതാണ് : കത്തി വില്‍ക്കുന്ന കടകള്‍ ആ കത്തികളുടെ തിളക്കവും മൂര്‍ച്ചയും കലാപവും കാണിക്കുന്നത് പോലെ ഈ പുസ്തകം സത്യത്തെ തുറന്നു കാണിക്കണം. മെറിലി സത്യം മാത്രം പറയൂ. സത്യസന്ധത പുലര്‍ത്താന്‍ എന്നെ അനുവദിക്കൂ. ആലേഖനം ചെയ്യപ്പെട്ട കമലയുടെ ഈ വാക്കുകളോട് പരമാവധി നീതി പുലര്‍ത്താന്‍ ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്.’ മെറിലി വ്യക്തമാക്കി.

shortlink

Post Your Comments

Related Articles


Back to top button