സ്വാതന്ത്ര്യംപോലെ സ്വന്തമായ ഒരു രൂപമില്ലാത്ത വസ്തുവാണ് ചീര. ഈ വാക്കുകള്‍ പറയുന്നത് ശില്പനിര്മാണം, ഛായാഗ്രഹണം, സാഹിത്യം, രാഷ്ട്രീയം, ഫാഷന്‍ എന്നീ മേഖലകളില്‍ നൈപുണ്യം തെളിയിച്ച സാല്‍വദോര്‍ ദാലിയാണ്. സാഹിത്യേതര മേഖല വിട്ടു പാചകത്തെക്കുറിച്ചു ഇദ്ദേഹം പറയുന്നത് എന്തിനെന്നു തോന്നാം. പാചകകലയിലും സര്‍ഗാത്മക മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇദ്ദേഹം.
കടുത്ത ചീരവിരോധിയായ ദാലി അതിന് പറയുന്ന കാരണം വളരെ രസകരമാണ് സ്വാതന്ത്ര്യംപോലെ സ്വന്തമായ ഒരു രൂപമില്ലാത്ത വസ്തുവാണ് ചീര എന്നാണ്. തവളവിഭവങ്ങ ളോടും ഷെല്‍ ഫിഷുകളോടുമുള്ള ദാലിയുടെ പ്രിയം ലെ ഡൈനേഴ്സ് ദ ഗാല’ എന്നാ പുസ്തകത്തില്‍ പറയുന്നുണ്ട്.
1973ല്‍ ദാലിയും ഭാര്യ ഗാലയും ചേര്‍ന്ന് തയാറാക്കിയ പാചകപുസ്തകമാണ് ‘ലെ ഡൈനേഴ്സ് ദ ഗാല’. പുസ്തകത്തിന്റെ പുതിയ പതിപ്പ് ഞായറാഴ്ച ടാസ്ചെന് പുറത്തിറങ്ങി. വിപണിയിലിറങ്ങുന്നതിന് മുമ്പുതന്നെ ആമസോണ്‍ വഴി പുസ്തകം ഓര്‍ഡര്‍ നല്കിയവര് ഏറെയാണ്. പുസ്തകം ക്രിസ്മസ് ബെസ്റ്റ്സെല്ലറാകുമെന്ന പ്രതീക്ഷയിലാണ് പ്രസാധകര് . 12 അധ്യായങ്ങളിലായി, 136 റസിപ്പിയാണ് ദാലിയും ഗാലയും തയാറാക്കിയിരിക്കുന്നത്.
Post Your Comments