രവീന്ദ്ര നാഥ ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഏറ്റവും പുതിയ മലയാള ആവിഷ്കാരമാണ് സഞ്ജയ് കെ വിയുടെ പരിഭാഷ. കാവ്യലോകത്തിനുള്ള ടാഗോറിന്റെ ഈ വിലമതിക്കാനവാത്ത സൃഷ്ടി 1910ലാണ് പ്രസിദ്ധീകരിച്ചത്. 150ല്‍ പരം കവിതകളാണ് പുസ്തകത്തില്‍ ഉള്ളത്. ഇന്ത്യക്ക് ആദ്യമായ് നോബല്‍ പ്രൈസ് കിട്ടുന്നതും ഗീതാഞ്ജലിയിലൂടെയാണ്. ഗീതാഞ്ജലിയിലെ ഓരോ വരികളും ഓരോ പ്രാര്‍ത്ഥനാ ഗീതങ്ങളാകുകയാണ്. ഗീതാഞ്ജലിയിലൂടെ കവി ഈശ്വരനോട് സംവദിക്കുകയാണ്.
മനുഷ്യന്റെ ഉള്ളിലുള്ള ആകുലതകളെ അവന്‍ എപ്രകാരം ഈശ്വരനോട് പങ്കു വെയ്ക്കുന്നു എന്നതിന്റെ സാഹിത്യാവിഷ്കാരമാണ് ഗീതാഞ്ജലി. അര്‍ഥം ചോര്‍ന്നു പോകാത്ത വിവര്ത്തന ശൈലിയിലൂടെ ടാഗോറിന്റെ വരികളെ മലയാളിയോട് കൂട്ടിയിണക്കുകയാണ് സഞ്ജയ് തന്റെ പുതിയ പുസ്തകത്തിലൂടെ. ഈശ്വരനില്‍ സ്വയം അര്‍പ്പിക്കാനുള്ള വെമ്പല്‍ കൊള്ളുകയാണ് കവി. എല്ലാത്തിനെയും നിയന്ത്രിക്കുവാന്‍ കരുത്തുള്ള ആ അദൃശ്യ ചൈതന്യത്തിന്റെ വരവും കാത്തിരിക്കുകയാണ് കവി.
ടാഗോറിന്റെ പുണ്യ സൃഷ്ടിയെ അതിന്റെ ആത്മാവ് നഷ്ടമാകാത്ത വിധം ലാളിത്യത്തോടെ, സര്‍ഗ്ഗാത്മകതയോടെ പുനര്ജീവിപ്പിക്കുകയാണ് സഞ്ജയ്.
Post Your Comments