സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള നൊബേൽ സ്വന്തമാക്കിയിട്ടുള്ള പലരും അവാർഡ് സ്വീകരിക്കാൻ എത്താതിരുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പുരസ്കാരം പ്രഖ്യാപിച്ചതു മുതല്‍ വിവാദത്തില്‍ ആയിരുന്നു ബോബ് ഡിലന്. പുരസ്കാരം കിട്ടയ്തിനെ കുറിച്ച് ആദ്യ സമയങ്ങളില്‍ ഡിലന് പ്രതികരിക്കാത്തതില്‍ അക്കാദമി അംഗങ്ങള്‍ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. അന്നുമുതല്‍ പുരസ്കാരം സ്വീകരിക്കാന്‍ ബോബ് എത്തുമോയെന്നു പലരും സംശയിച്ചു. സംശയങ്ങള്‍ക്ക് വിട നല്‍കികൊണ്ട് നൊബേൽ ജേതാവ് ബോബ് ഡിലന് നോബല്‍ പ്രൈസ് വാങ്ങാന്‍ എത്തില്ല എന്ന് സ്വീഡിഷ് അക്കാഡമി സ്ഥിരീകരിച്ചു. അടുത്ത മാസം നടക്കുന്ന പുരസ്കാര ദാനച്ചടങ്ങിൽ എത്താൻ കഴിയില്ലെന്ന് ഡിലൻ അറിയിച്ചതായി സ്വീഡിഷ് അക്കാദമി പറഞ്ഞു.
ഡിലൻ അക്കാദമിക്ക് എഴുതിയ കത്തിലാണ് വരാൻ കഴിയില്ലെന്ന് അറിയിച്ചത്. നേരത്തെ ഏറ്റെടുത്ത പരിപാടികൾക്ക് പങ്കെടുക്കേണ്ടതിനാലാണ് ചടങ്ങിൽ എത്താൻ കഴിയാത്തതെന്നും അദ്ദേഹം പറയുന്നു. ഡിസംബർ 10നാണ് നൊബേൽ പുരസ്കാരം നൽകുന്നത്.
പുരസ്കാരങ്ങള്‍ സ്വീകരിക്കാന്‍ ഡിലന് എത്താത്തത് ആദ്യമല്ല. മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരം ലഭിച്ചപ്പോഴും ഡിലൻ സ്വീകരിക്കാൻ വേദിയിലെത്തിയിരുന്നില്ല. അന്ന് ഓസ്ട്രേലിയയിലായിരുന്ന ഡിലൻ വീഡിയോ സ്ട്രീമിംഗ് വഴിയാണ് ചടങ്ങിൽ പങ്കെടുത്തത്. 2007–ൽ പ്രിൻസ് ഓഫ് ഓസ്ട്രിയസ് പുരസ്കാരം സ്വീകരിക്കാനും ഡിലൻ എത്തിയില്ല. എന്നാൽ, അതേദിവസം അദ്ദേഹം ഒരു സംഗീതപരിപാടിയിൽ പങ്കെടുത്തു പാടുകയും ചെയ്തു. ആറുവർഷം മുമ്പ് വൈറ്റ്ഹൗസിൽ നാഷണൽ മെഡൽ ഫോർ ആർട്സ് സ്വീകരിക്കാനും ഡിലൻ എത്തിയിരുന്നില്ല.ഗാനരചനയ്ക്കു നൊബേൽ നേടുന്ന ആദ്യത്തെ പ്രതിഭയെന്ന ഖ്യാതിയും ഡിലനുമാത്രം അവകാശപ്പെട്ടതാണ്.
Post Your Comments