![](https://www.eastcoastdaily.com/literature/wp-content/uploads/2016/11/stack_of_books.jpg)
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വായനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂര്‍ മുത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആര്‍ഷല്‍ ഐസക് തോമസ് ഒന്നാം സ്ഥാനം നേടി. 15000 രൂപ അവാര്‍ഡ് തുകക്ക് പുറമേ 1500 രൂപയുടെ ജയശങ്കര്‍ സ്മാരക കാഷ് അവാര്‍ഡും സ്കൂളിന് ജയശങ്കര്‍ സ്മാരക റോളിങ് ട്രോഫിയും നല്കി.
മലപ്പുറം മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലെ എ.പി.സെനിന് അഹമ്മദിനാണ് പതിനായിരം രൂപ കാഷ് അവാര്‍ഡുള്ള രണ്ടാം സ്ഥാനം. കോട്ടയം ഇളങ്ങോയി ഹോളി ഫാമിലി ഇന്റര്‍നാഷണല്‍ സ്കൂളിലെ അശ്വിന് ശങ്കറിനാണ് എണ്ണായിരം രൂപ കാഷ് അവാര്‍ഡുള്ള മൂന്നാം സ്ഥാനം.
കേരളത്തിലെമ്പാടുമുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്കൂള്‍, സബ്ജില്ല, ജില്ലാതല മത്സരങ്ങള്‍ നടത്തിയാണ് സംസ്ഥാനതല വായനാമത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്.
Post Your Comments