കോട്ടയം സ്വദേശി ജെയിന്‍ ജോസഫ് അമേരിക്കന്‍ മണ്ണിലിരുന്ന് എഴുത്തിന്റെ വാതിലുകള്‍ തുറക്കുകയാണ്. 17 വര്‍ഷമായി ജെയിന്‍ അമേരിക്കയിലാണ് താമസം. പ്രമുഖ അമേരിക്കന്‍ കമ്പനികളില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്ത ജെയിന്‍ ചെറുപ്പത്തില്‍ സജീവമായിരുന്ന എഴുത്തിലേക്ക് തിരികെ നടക്കുകയാണ്.
“ചെറുപ്പം മുതൽതന്നെ എഴുത്തിൽ സജീവമായിരുന്നു. അതുകൊണ്ട് തന്നെ എഴുത്തിലേക്ക് ഒരു ദൂരം ഒന്നുമില്ലായിരുന്നു.പബ്ലിഷിങ് രംഗത്തേക്ക് വന്നത് ഇപ്പോഴാണെന്നു മാത്രമേയുള്ളൂ.” എഴുത്തിലേക്ക് വന്നതിനെപ്പറ്റി ജെയിന്‍ പറയുന്നതിങ്ങനെ.
“ചാക്കോസ്@ചെസ്റ്റ്നട്ട് അവന്യൂ.കോം” എന്നതാണ് ജെയിന്റെ പുതിയ കഥ. അമേരിക്കയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളുടെ കഥയാണിത്. അനിൽ ചാക്കോയുടെ കുടുംബമാണ് കേന്ദ്രകഥാപാത്രങ്ങൾ. അവർ ചാക്കോസ് ഫാമിലി എന്നാണ് അറിയപ്പെടുന്നത്. ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരുടെ കഥയായത് കൊണ്ടാണ് ജെയിന്‍ ഇത്തരമൊരു പേര് തിരഞ്ഞെടുത്തത്.
24 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഇതിലെ കഥാപാത്രങ്ങൾ തമ്മിൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. 4 സീസണുകളിലായി ഋതുഭേദങ്ങളുടെ ഒരു ബാക്ഡ്രോപ്പിലാണ് കഥ പറയുന്നത്. ഒരു അധ്യായനവർഷമാണ് ഇതിലെ സമയക്രമം. ശരത്കാലത്തിൽ തുടങ്ങുന്ന കഥകൾ ഗ്രീഷ്മത്തിൽ അവസാനിക്കുമ്പോൾ ഒരു അധ്യായനവർഷം അവസാനിക്കുന്നു. നോവലിന്റെ ഒരു കാൻവാസാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
“എഴുത്ത് ഒരു തെറാപ്പി പോലെയാണ് ഞാൻ ചെയ്തിരുന്നത്. കവിതകൾ പ്രത്യേകിച്ചും. കവിതകൾ വളരെ കുറച്ചുമാത്രമേ പ്രസിദ്ധീകരിക്കാൻ അയയ്ക്കാറുള്ളൂ.” ജെയിന്‍ പറയുന്നു.
ഒരു ജന്മദിന സമ്മാനം എന്ന നിലയിൽ അമ്മച്ചിയുടെ എഴുപഞ്ചാം പിറന്നാളിന് അയച്ചു കൊടുത്ത കത്തില്‍ ജെയിന്‍ ഒരു കവിത എഴുതിയിരുന്നു. ‘അമ്മയ്ക്ക് സ്നേഹപൂർവ്വം’ അതായിരുന്നു കവിതയുടെ പേര്. അമ്മച്ചിയോടുള്ള ആദരം എന്ന നിലയില്‍ പിന്നീട് പബ്ലിഷ് ചെയ്ത ഈ കവിതയ്ക്ക് മുട്ടത്ത് വർക്കി സ്മാരക അവാർഡ് ലഭിച്ചു.
Post Your Comments