![](https://www.eastcoastdaily.com/literature/wp-content/uploads/2016/11/bigstock-credit-card-12358925__1432920572_98.169.204.116.jpg)
കോട്ടയം: നരേന്ദ്ര മോദി സര്‍ക്കാര്‍ അഞ്ഞൂറുരൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഡി.സി ബുക്‌സ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പുസ്തകം വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു.
കാര്‍ഡുകള്‍വഴി കുറഞ്ഞത് അഞ്ഞൂറ് രൂപയ്ക്കോ അതിനു മുകളിലോ പുസ്തകം വാങ്ങുന്നവര്‍ക്ക് റിവാര്‍ഡ്‌സ് അംഗത്വവും അഞ്ഞൂറ് റിവാര്‍ഡ്‌സ് പോയിന്റുകളുമാണ് ഡി.സി ബുക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലാവധിക്കുള്ളില്‍ പോയിന്റുപയോഗിച്ച് വീണ്ടും പുസ്തകം വാങ്ങാനുള്ള സംവിധാനവും ഈ ഓഫര്‍ പ്രകാരം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ഡി.സി റിവാര്‍ഡ്‌സ് അംഗങ്ങള്‍ക്ക് 500 അധിക പോയിന്റുകള്‍കൂടി പ്രഖ്യാപിച്ചു.
പുസ്തകങ്ങള്‍ മാത്രമല്ല വങ്ങാവുന്നത്. ഡി സി എക്‌സ്പളോര്‍ സ്ഥാപനങ്ങളില്‍ നിന്ന് സ്റ്റേഷനറി, ഗിഫ്റ്റ്, ടോയ്‌സ് എന്നിവയും ഈ പോയിന്റ് ഉപയോഗിച്ച് വാങ്ങാവുന്നതാണ്.
കേരളത്തിലെ എല്ലാ ഡി സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകളിലും ഈ സൗജന്യം ലഭ്യമാണ്.നവംബര്‍ 20 വരെ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. വിശദവിവരങ്ങള്‍ക്ക്-9846133336
Post Your Comments