ഷാര്‍ജ: ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിജയം നേടാന്‍ ഗോഡ്ഫാദറില്ലാതെ സാധിച്ച വ്യക്തിയാണ് താനെന്ന് നടന് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിതിംങ് ബട്ട് കമോഷ്’ എന്ന ആത്മകഥയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അത്മകഥയില്‍ തുറന്നു എഴുത്ത് നടത്തിയതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. അതില്‍ ആവിഷ്കരിച്ചിരിക്കുന്ന തുറന്ന ജീവിതവും തുറന്ന എഴുത്തും നാടകീയമാണെന്ന് ചിലര്‍ പറഞ്ഞ് പരത്തുന്നുണ്ട്. എന്നാല്‍ അതില്‍ വലിയ കാര്യമൊന്നുമില്ല. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും തന്‍െറ അത്മകഥ കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എനിതിംങ് ബട്ട് കമോഷ്’ എന്ന ആത്മകഥ ഏഴ് വര്‍ഷത്തെ പ്രയത്നമാണ്. അത്മകഥയെ കുറിച്ച് പ്രശസ്ത കോളമിസ്റ്റ് ഭാരതി എസ്. പ്രധാനും പബ്ളിഷര്‍ അജയ് മാഗോയും തുടര്‍ന്നു സംസാരിച്ചു.
Post Your Comments