നാട്ടുകാര്‍ക്ക് ‘നാലാപ്പാട്ടെ കമലുട്ട്യേമ’യും സുലോചന നാലപ്പാടിനും മറ്റും ‘ആമിയോപ്പു’വുമായ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവചരിത്രം സഹോദരി എഴുതുന്നു. എന്റെ ജേഷ്ഠത്തി കമല എന്ന പുസ്തകം തയ്യാറക്കിയിരിക്കുന്നത് സുലോചന നാലപ്പാട്ട് ആണ്.
തൃശ്ശൂര്‍ നടക്കുന്ന മാതൃഭൂമി ബുക്സ് – ഇസാഫ് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സുലോചന നാലപ്പാട്ട് രചിച്ച ജീവചരിത്ര ഗ്രന്ഥം എന്റെ ജേഷ്ഠത്തി കമല സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് ചലച്ചിത്രതാരം അനുമോള്‍ക്ക് നല്കി പ്രകാശനം ചെയ്തു.
മാധാവിക്കുട്ടിയുമായി ആടുത്തു നില്ക്കുന്ന ആളുകളെയും പ്രദേശങ്ങളെയും അനുജത്തിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം മാധവികുട്ടിയുടെ ജീവിതം തുറന്നു കാട്ടുന്നു.
Post Your Comments