ഓരോ ജീവിതത്തിനും ഓരോ കഥ പറയാനുണ്ട്. ആ കഥകള്‍ ഇപ്പോഴും സന്തോഷ സന്താപത്തില്‍ നിറഞ്ഞതായിരിക്കും. അങ്ങനെ ഒരു കഥ പറയുകയാണ് കാബൂളിലെ പുസ്തകവില്പനക്കാരന്‍.
അഫ്ഗാനിസ്ഥാനിലെ യഥാര്‍ത്ഥ സാമൂഹിക വ്യവസ്ഥിതി അവതരിപ്പിക്കുന്ന നോവലാണ് കാബൂളിലെ പുസ്തകവില്പനക്കാരന്‍. നോര്‍വീജിയന്‍ പത്രപ്രവര്‍ത്തകയായ അസ്‌നെ സീയര്‍സ്റ്റാഡ് ആണ് ഈ നോവല്‍ രചിച്ചത്. സുല്‍ത്താന്‍ ഖാന്‍ എന്ന പുസ്തകവില്പനക്കാരന്റെ യഥാര്‍ത്ഥ ജീവിതം തന്നെയാണ് ഈ നോവലില്‍ അവതരിപ്പിക്കുന്നത്. അതിനായി അവര്‍ സുല്‍ത്താന്‍ ഖാന്റെ കുടുംബത്തിനൊപ്പം മാസങ്ങള്‍ ചിലവഴിച്ചു. സാധാരണ വായിക്കുന്ന നോവലുകളില്‍നിന്ന് വ്യത്യസ്തമായി യാഥാര്‍ത്ഥ്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കപ്പെടാന്‍ ഇത് സഹായിച്ചു.
ഇരുപത് വര്‍ഷം നീണ്ട സുല്‍ത്താന്‍ ഖാന്റെ ജീവിതമാണ് ഇതില്‍ പ്രമേയമാവുന്നത്. കമ്യൂണിസ്റ്റുകളും മുജാഹിദീനും താലിബാനും തകര്‍ത്ത ജീവിതത്തിന്റെ കഥയാണ് അയാള്‍ എഴുത്തുകാരിയുമായി പങ്കുവച്ചത്. പലപ്പോഴായി തകര്‍ക്കപ്പെട്ടെങ്കിലും ഒരിക്കലും സുല്‍ത്താന്‍ തകര്‍ന്നില്ല. പുസ്തകവില്പനയുമായി അയാള്‍ മുന്നോട്ട് പോയി. ആ ജീവിതത്തില്‍ അയാള്‍ അനുഭവിച്ചവയെല്ലാം നോവലില്‍ ആവിഷ്കരിക്കപ്പെടുന്നു.
അരാജകത്വവും സ്വേച്ഛാധിപത്യവും നിറഞ്ഞ സമൂഹിക ജീവിതത്തിനൊപ്പം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ദുരിതപൂര്‍ണ്ണമായ ജീവിതവും ഈ നോവലില്‍ അവതരിപ്പിക്കപ്പെടുന്നു. സുല്‍ത്താന്റെ സഹോദരി സ്വന്തം കുടുംബത്തില്‍തന്നെ ഒരു അടിമപോലെയാണ് ജീവിക്കുന്നത്. 16 വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ തന്റെ ഭാര്യയാക്കുമ്പോള്‍ സുല്‍ത്താന്റെ ആദ്യ ഭാര്യയുടെ ജീവിതം തുലാസിലാടുന്നു. മറിയം, ഷക്കീല, ബുല്‍ബുല എന്നീ കഥാപാത്രങ്ങളും സ്ത്രീകളുടെ ദുരിതം നിറഞ്ഞ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളാവുകയാണ്.
യാഥാര്‍ത്ഥ്യങ്ങളിലൂടെ കാബൂളിലെ പുസ്തകവില്പനക്കാരന്‍ ദുരിതഭൂമിയില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ നിരാശയുടെയും പ്രതീക്ഷയുടെയും സഹനത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും നേര്‍ക്കാഴ്ചകളാണ് ആവിഷ്കരിക്കുന്നത്.
കാബൂളിലെ പുസ്തകവില്പ്പനക്കാരന്‍
അസ്‌നെ സീയര്‍സ്റ്റാഡ്
എം. കെ. ഗൗരി
ഡിസി ബുക്‌സ്
225 രൂപ
Post Your Comments