എഴുത്തിന്‍റെ രാഷ്ട്രീയം വാക്കുകള്‍ ആണെന്ന് പ്രശസ്ത കാലിഗ്രാഫിസ്റ്റ് ഡോണ മയൂര അഭിപ്രായപ്പെടുന്നു. വാക്കുകള്‍ എന്തിനു ഏതിന് എങ്ങനെ ഉപയോഗിക്കണമെന്നതും ഉപയോഗിക്കാമെന്നും അതുപയോഗിച്ച് എങ്ങിനെ എഴുത്തിൽ ഇടപെടണമെന്നതും. മുൻകുറിപ്പോടെയോ പിൻകുറിപ്പോടെയോ അല്ല അവ വന്നുപോകുന്നത്. എഴുത്തില്‍ അതിങ്ങനെ വന്നു ചേരുന്നു അത്രമാത്രമാണെന്ന് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
സാഹിത്യത്തെ സ്വാധീനിക്കുവാനായിട്ടല്ല താന്‍ കവിത എഴുതുന്നത്, അവിടെ സമൂഹവും സാമൂഹികാവസ്ഥകളും അതിന്റെ രാഷ്ട്രീയവുമാണ് കടന്നു വരുന്നത്. എഴുത്തും വരയുമെല്ലാം ക്രിയേറ്റിവിറ്റിയാണ്. വിവേകത്തോടെയുള്ള വിചാരങ്ങളും. എഴുതി കഴിയുന്നത് വരെ അത് എഴുതുന്ന ആളിന്റെ മാത്രം കാര്യമാണ്. വായിക്കുന്നവർ എന്ത് വിചാരിക്കും എന്ന തോന്നൽ പോലും അവിടെ പ്രസക്തമല്ലയെന്നും ഡോണ അഭിപ്രയപ്പെട്ടുന്നു.
തനിക്ക് ഇഷ്ടം കാലിഗ്രാഫിയാണ്. ഇപ്പോഴാണ് ഇത് വികസിച്ചത്. എന്റെ എഴുത്തിൽ അലുക്കും തൊങ്ങലും ഭംഗിയുമുള്ള വാക്കുകളും കുറവാണ്, അപ്പോൾ വരയിലേക്ക് മടങ്ങി. വരയ്ക്കുന്നത് കൂടുതൽ ഇഷ്ടത്തോടെ ചെയ്യാനും കഴിഞ്ഞു. ഇപ്പോൾ കാലിഗ്രാഫി സ്റ്റോറിയിൽ സ്ഥിരം നിൽക്കുന്നത് ഒരു സുഹൃത്തിന്‍റെ പ്രോത്സാഹനം കൊണ്ട് ആണെന്നും ഡോണ പറയുന്നു.
ഡോണ മയൂര ഓണ്‍ലൈനില്‍ കവിതകളും മറ്റും എഴുതുന്നു. ഐസ് ക്യൂബുകള്‍ പ്രധാനകൃതി.
Post Your Comments