literatureworldnews

ആടുജീവിതം നോവലിന്‍റെ അറബി പതിപ്പിന് നിരോധനം

 

 

പ്രവാസ എഴുത്തുകാരനായ ബന്യാമിന്‍ വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ ആത്മ കഥാംശം’ നിറഞ്ഞ കഥയാണ്‌ആടുജീവിതത്തില്‍ പ്രേമേയമാക്കുന്നത്. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി 2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു. 2016ല്‍ ഈ കൃതിയുടെ നൂറാം പതിപ്പ് ഗ്രീന്ബൂക്സ് പ്രസിദ്ധീകരിച്ചു. ഇന്ഗ്ലീഷ്, തമിഴ് തുടങ്ങിയ ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും നിരോധിച്ചു. ‘അയാമുൽ മാഇസ്’ എന്ന പേരിൽ നോവൽ അറബിയിലേക്ക് വിവർത്തനം ചെയ്തത് മലയാളിയായ തിരൂർ സ്വദേശി സുഹൈൽ വാഫിയായിരുന്നു. ആഫാഖ് ബുക്ക് സ്‌റ്റോറായിരുന്നു അറബ് തർജ്ജമയുടെ പ്രസാധകർ.

shortlink

Post Your Comments

Related Articles


Back to top button