![](https://www.eastcoastdaily.com/literature/wp-content/uploads/2016/11/bk_9059.jpg)
വിജയപാതകള്‍ നേടിയ സാധാരണക്കാര്‍ എന്നും എല്ലാവര്ക്കും പ്രചോദനമാണ്. അത്തരം വിജയങ്ങള്‍ നേടി ഇന്ന് സമൂഹത്തില്‍ നില്ക്കുന്ന 25 വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് രശ്മി ബന്‍സാല്‍ സ്റ്റേ ഹംഗ്രി സ്റ്റേ ഫൂളിഷ് എന്ന ഗ്രന്ഥത്തിലൂടെ. മാനേജ്മെന്റ് ബിരുദാനന്തര ബിരുദ പഠനത്തിന് ആഗോള പ്രശസ്തി നേടിയ അഹമ്മദാബാദിലെ ഐ.ഐ.എമ്മില്‍ നിന്നും പഠിച്ചിറങ്ങി സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ച് വിജയിച്ച 25 ഐ.ഐ.എം.എ ബിരുദധാരികളുടെ ജീവിതാനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്ളത്.
സ്വന്തമായ സാമ്രാജ്യം പടുത്തുയര്‍ത്തിയ നൗകരി.കോം, ഗിവ് ഇന്ത്യ, ഐറിസ്, കാലറി കെയര്‍, മെയ്ക്ക്മൈട്രിപ്.കോം, ഓര്‍കിഡ് ഫാര്‍മ തുടങ്ങിയ നവീന സംരംഭങ്ങളുടെ വിജയകഥയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ശാന്തനു പ്രകാശ്, ആശാങ്ക് ചാറ്റര്‍ജി, രാഷേഷ് ഷാ, റൂബി അഷ്റഫ് തുടങ്ങിയവരെല്ലാം തങ്ങളുടെ സ്വപ്നങ്ങളുടെ ശക്തിയില്‍ വിശ്വസിച്ച് അതിനുവേണ്ടി ചുവടുവെച്ചവരാണ്.
ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഡി സി ബുക്സ് പുറത്തിറക്കിയ വിജയപാതകളിലെ വ്യത്യസ്ത സാരഥികള്‍. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ട സ്റ്റേ ഹംഗ്രി സ്റ്റേ ഫൂളിഷിന്റെ മലയാള പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് രണ്ട് ദശാബ്ദത്തിലേറെയായി പത്രപ്രവര്‍ത്തനരംഗത്തും അധ്യാപന രംഗത്തും പ്രവര്‍ത്തിച്ചുവരുന്ന എ.കെ.അനുരാജാണ്. സി ഡിറ്റ് ഓഫ് ക്യാമ്പസായ മാധ്യമ പഠനകേന്ദ്രത്തിന്റെ അക്കാദമിക് ഡയറക്ടറായും സേവനം അനുഷ്ഠിച്ചുള്ള അനുരാജ് ഇപ്പോള്‍ പി.ഐ.ബിയുടെ വിവര്‍ത്തന പാനല്‍ അംഗമായും അദൈ്വതാശ്രമം സത്സംഗം മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.
Post Your Comments