ഉണ്ണി ആറിന്റെ ഭയങ്കര കാമുകന്‍ സിനിമ ആകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ഇടയ്ക്കു സജീവമായിരുന്നു. എന്നാല്‍ അതിലെ നിജസ്ഥിതി വെളിപ്പെടുത്തികൊണ്ട് ഉണ്ണി ആര്‍ രംഗത്ത് വന്നു.
ഒരു ഭയങ്കര കാമുകൻ സിനിമയാകുമ്പോൾ അതിലെ പേര് മാത്രമേ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളൂ എന്ന് എഴുത്തുകാരൻ വ്യക്തമാക്കുന്നു. സിനിമയ്ക്ക് ഉപയോഗിക്കാന്‍ പറ്റിയ പേര് എന്നതിനപ്പുറം കഥയുമായി ഒരു ബന്ധവും ഇല്ല എന്ന് ഉണ്ണി ആര്‍ വെളിപ്പെടുത്തുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകന്‍ ഉണ്ണി അറിന്‍റെ കഥയേ അടിസ്ഥാനമാക്കി ഉള്ളതാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത്തമാപ്പിള എന്ന കഥാപത്രത്തെ സിനിമയുടെ ക്യാന്‍വാസില്‍ ഒതുക്കുന്നതിനെക്കാള്‍ കൂടുതല്‍ വായനക്കാര്‍ അയാളിലെ നിഗൂഡതകള്‍ അറിഞ്ഞിട്ടുണ്ട്.
രഞ്ജിത് സംവിധാനം ചെയ്ത് ലീല ഉണ്ണി ആറിന്റെ കഥ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു. അഴിഞ്ഞാടി ജീവിച്ച കുട്ടിയപ്പന്‍ എന്നാ പുരുഷ മേധാവിത്വ ബോധമുള്ള കാധ്പത്രത്തിന്റെ ജീവിതത്തിലൂടെ ഉള്ള യാത്രയായിരുന്നു ലീല. രതിയും കാമവും പേറി നടക്കുന്ന ഒരു മത്തമാപ്പിളയും അയാളുടെ സഹായി പരമേശ്വരനും വായനക്കാര്‍ പെട്ടന്ന് മറക്കില്ല. സ്ത്രീയും ശരീരവും പുരുഷാധിപത്യ സമൂഹവുമെല്ലാം ചോദ്യങ്ങളായി കടന്നു വരുന്ന ഉണ്ണി ആറിന്റെ രചനകള്‍ സമാകാലിക ലോകത്തു ഏറെ ചര്‍ച്ചകള്‍ ചെയ്യപ്പെടുന്നുണ്ട്.
Post Your Comments