literatureworldnews

പുതിയ എഴുത്ത് വാഴ്ത്തിപ്പാടല്‍ മാത്രമായി മാറുന്നു

മലയാളത്തിലെ പ്രമുഖ ചെറു കഥാകൃത്തുകളില്‍ ഒരാളായ ജോര്‍ജ്ജ് ജോസഫ്‌ കെ എഴുത്തുജീവിതത്തിലെ നിശബ്ദതയെ കുറിച്ച് തുറന്നു പറയുന്നു. തന്റെതായ ഒരു എഴുത്ത് വഴി ഉള്ളതിനാല്‍ അതിനെ ബ്രേക്ക്‌ ചെയ്തു പുതിയ രീതിയിലുള്ള കഥകള്‍ എഴുതാന്‍ കഴിയാത്തതാണ് തന്‍റെ പ്രശ്നം എന്ന് മലയാളത്തിലെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. പുതിയ രീതിയില്‍ എഴുതാന്‍ കഴിയാത്തതിനാല്‍ കഥ ചോദിക്കുന്നവരോട് കഥ പറ്റില്ല അനുഭവകുറിപ്പ് തരാമെന്ന് പറയുന്ന രീതിയാണ് ത്താന്‍ ഇപ്പോള്‍ പുലര്‍ത്തുന്നത്.

സമൂഹത്തില്‍ ഇന്ന് വാഴ്ത്തിപ്പാടുന്ന കഥകളില്‍ പലതും നല്ലത് എന്ന് പറയുവാന്‍ കഴിയില്ല. കൂടാതെ കഥയുടെ രീതി മാറി. പണ്ട് കുഞ്ഞു കഥകള്‍ എഴുതിയിരുന്ന ഇടത്ത് ഇന്ന് പത്തും പതിനാറും പേജുകള്‍ മാസികയില്‍ കൈയടക്കുന്നു. ആതുപോലെ വിമര്‍ശനവും ഇന്ന് തനിമ  ഉള്ള ഒന്നല്ലാതായി കഴിഞ്ഞു. ഖജനാവിലെ സമയം തീര്‍ന്നു കൊണ്ടിരിക്കുകയാണ് അതിനു മുന്പ് ക്രിസ്തുവും ഞാനും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള ഒരു നോവല്‍ പൂര്‍ത്തിയാക്കണം എന്നും അതാണ്‌ പുതിയ എഴുത്തായി മനസ്സില്‍ ഉള്ളതെന്നും ജോര്‍ജ്ജ് ജോസഫ്‌ പറയുന്നു.

shortlink

Post Your Comments

Related Articles


Back to top button