literatureworldnews

കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം അരങ്ങില്‍ പുനര്‍ജനിക്കുന്നു

 

മലയാളത്തിന്റെ ജനകീയ കവി എന്ന് വിശേഷിപ്പിക്കപ്പെട്ട കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം അരങ്ങില്‍ പുനര്‍ജനിക്കുന്നു. കേരളസമാജം അങ്കണത്തില്‍ അഖിലമലയാളി മഹിളാ അസോസിയേഷന്റെയും ചെന്നൈ നാടകക്കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ നടന്ന കാവാലം നാരായണപ്പണിക്കര്‍ സ്മാരക നാടക പുരസ്‌കാര വിതരണച്ചടങ്ങിനോടനുബന്ധിച്ചാണ് ‘കുഞ്ചന്‍നമ്പ്യാര്‍ : ഒരോര്‍മക്കുറിപ്പ്’ അരങ്ങിലെത്തിയത്. നാടക കാവാലം നാരായണപ്പണിക്കരുടെ രചനയെ അവലംബിച്ച്  നാടകം സംവിധാനം ചെയ്തിരിക്കുന്നത് കെ. ജയരാജാണ്.

ഹാസ്യ പ്രതിഭയും ആയിരുന്ന കുഞ്ചന്‍ നമ്പ്യാരുടെ ജിവിതത്തിലെ സവിശേഷ മുഹൂര്‍ത്തങ്ങള്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ നാടകാവിഷ്കാരത്തില്‍ ഓട്ടന്‍തുള്ളല്‍ എന്ന കലാരൂപത്തിന് കുഞ്ചന്‍നമ്പ്യാര്‍ രൂപംനല്‍കുന്നതും തിരുവിതാംകൂര്‍ രാജകുടുംബവുമായുള്ള നമ്പ്യാരുടെ ബന്ധവും ഒരു പൂര്‍വപ്രണയത്തിന്റെ ഓര്‍മകളില്‍നമ്പ്യാര്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നതും പേവിഷം ബാധിച്ച് ജീവിതത്തിന് തിരശ്ശീല വീഴുന്നതും അനന്യമായ കൈയടക്കത്തോടെ അവതരിപ്പിക്കുന്നു.

ജയരാജിന്റെയും ഉദയകുമാറിന്റെയും കൂടെ ശോഭ ബൈജു, മണികണ്ഠന്‍, അപര്‍ണ എന്നിവരും അരങ്ങിലെത്തി

 

shortlink

Post Your Comments

Related Articles


Back to top button