Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.

bookreview

  • Oct- 2016 -
    9 October

    കുറിക്കു കൊള്ളുന്ന കവിത

      മലയാള കവിതാ ലോകത്ത് ഹൈക്കു കവിതകള്‍ ശക്തമായ സ്ഥാനം നേടിയിരിക്കുകയാണ്. അതില്‍ ശ്രദ്ധിക്കപ്പെടുന്ന കവിയാണ്‌ അജിത് കുമാര്‍. മൂന്നോ നാലോ വാക്കുകളിൽ വിരിയുന്ന ആശയത്തിന്റെ അപാരതയെന്നു…

    Read More »
  • 5 October

    നോവല്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറി

    അൽ- അറേബ്യൻ നോവൽ ഫാക്ടറി രശ്മി അനില്‍ വായന ഒരു സുഖം ഉള്ള അനുഭൂതി എന്ന് എല്ലാരും പറയാറുണ്ട്. എന്റെ വായനയില്‍ ശക്തമായാ ഒരു ചലനം സൃഷ്ടിച്ച…

    Read More »
  • 4 October

    ‘ആതി’യുടെ കയങ്ങളില്‍

      by രശ്മി രാധാകൃഷ്ണന്‍ ആതി’ എന്ന ജലദേശത്തിന്റെ കഥയാണിത്…കഥയോ? അല്ല… സത്യം…. എന്താണ് ആതി? ആതി ജലത്തിന്റെ നാടാണ്… നാഡീഞരമ്പുകള്‍പോലെ തലങ്ങും വിലങ്ങും തോടുകളും തണ്ണീര്‍ത്തടങ്ങളും വെള്ളത്തില്‍ മുങ്ങിനില്ക്കുന്ന കാടുകളും പൊങ്ങിക്കിടക്കുന്ന കരയുമുള്ള മൂന്നുകൊച്ചു തുരുത്തുകള്‍… തണലും തണുപ്പും അതാണ്‌ ആതി… പുറംലോകത്തുനിന്നും ഒറ്റപ്പെട്ടുകിടക്കുന്ന ആതിയെ ചുറ്റി കണ്ടലുകളുടെ ‘പച്ച വള’…… ആതിക്ക് ചുറ്റും കായലാണ്… അതിനപ്പുറം തിരക്കിന്റെ മഹാനഗരം… എത്ര കലങ്ങിയാലും തെളിയുന്ന വെള്ളത്തിന്റെവിശുദ്ധിയില്‍ ആതിയുടെ ജീവചൈതന്യം ഓളം വെട്ടിക്കിടന്നു… മണ്ണും വെള്ളവും അനുഗ്രഹിച്ച ദേശം… ആകാശത്തിന്റെ ചോട്ടില്‍, ആഴത്തിന് മീതെ ആതി…!!!!! തീണ്ടലും തൊടീലും ഉള്ള നാട്ടീന്നു, തൊട്ടാലും മിണ്ട്യാലും രോഗം വന്നാലും കുറ്റമുള്ള നാട്ടീന്നു പേടിച്ച്, രായ്ക്കുരാമാനം ജീവനുംകൊണ്ട് ഓടിവന്നവരാണ് ആതിയുടെ കാര്‍ന്നോന്മാര്‍… തീണ്ടലും തൊടീലും അയിത്തോം ഇല്ലാത്ത, ആട്ടിപ്പായിക്കാന്‍ അറിയാത്ത, വാ വാ എന്ന്സ്നേഹത്തോടെ വിളിക്കുന്ന മരങ്ങളും കിളികളും മാത്രമുള്ള നാട്ടിലേയ്ക്ക് അഭയം തേടി വന്നവര്‍… വരുമ്പോ മഹാത്ഭുതം പോലെ തുളുമ്പിക്കിടക്കുന്ന വെള്ളമല്ലാതെ മറ്റൊന്നുമില്ല… ആതിയുടെ ആഴങ്ങളില്‍ അവര്‍ വലയെറിഞ്ഞു മീന്‍ കോരി.. ഉപ്പു കേറിക്കിടക്കുന്ന ചതുപ്പില്‍വിളയുന്ന നെല്ല് തേടി ആതിയുടെ ആദിമ കാരണവന്‍ കാളിമൂപ്പന്‍ നാടായ നാടെല്ലാം നടന്നു… ഒരുപിടി വിത്ത്‌ കിട്ടി…… ഹൃദയം പറഞ്ഞു ‘വിത്തെറിഞ്ഞു കൊള്ളുക’… നൂറായി ആയിരമായി.. ആതി വിളഞ്ഞു… ആതിയിലുള്ളവരുടെ ജീവിതവും..കാളിമൂപ്പന്‍ പറഞ്ഞു.. ഒത്തൊരുമവേണം… നീതി വേണം.. ഒരുത്തന്‍ ഒരുത്തനെ ചതിക്കാന്‍ പാടില്ല… ചതിച്ചാല്‍ വെള്ളം എല്ലാവരെയും ചതിയ്ക്കും… അമ്മ മാര്‍ പറഞ്ഞുകൊടുത്ത ആതിയുടെ ചരിത്രം കേട്ട് കുഞ്ഞുങ്ങള്‍ തങ്ങളുടെ ജനതയ്ക്ക് ജീവന്‍നല്കിയ മരങ്ങളെയും മണ്ണിനെയും ജലത്തെയും ജീവനെപ്പോലെസ്നേഹിച്ചു… ആതിക്ക് ആതിയുടെ നിയമം… രീതികള്‍… ആതിയുടെ തമ്പുരാന്‍ പണ്ട് പായില്‍ കെട്ടിയ നിലയില്‍ അവശതയില്‍ ജലപ്പരപ്പിലൂടെ ഒഴുകി വന്നു… കാരണവന്മാര്‍ എടുത്തു മടിയില്‍ കിടത്തി വെള്ളം കൊടുത്ത ഉടനെ തമ്പുരാന്‍ ജീവന്‍ വെടിഞ്ഞു… സകല ചരാചരങ്ങളുംതമ്പുരാനോടൊപ്പം ജീവന്‍ വെടിയാന്‍ വെമ്പി… ആ തമ്പുരാന്റെ അനുഗ്രഹമാണ്… ആതിയില്‍ നെല്ലിരട്ടിച്ചു. .മീനിരട്ടിച്ചു… കാടിരട്ടിച്ചു…. തമ്പുരാനെ അടക്കിയ മണ്ണിനുചുറ്റും ഒരു പച്ചചക്കൊട്ടില്‍… തമ്പുരാനല്ലാതെ ആതിയ്ക്ക് വേറെ ദൈവമില്ല… പൂപ്പരുത്തിയുടെ കീഴിലെ ആതണുത്ത കൊട്ടില്‍ അല്ലാതെ തമ്പുരാന് കൊട്ടാരവുമില്ല… എളിമയുടെ ആ തമ്പുരാന് ആതിയിലെ പെണ്ണുങ്ങള്‍ വിളക്കുവച്ചു… ആതിയുടെ മക്കള്‍ ദിനകരനും കുഞ്ഞിമാതുവും പൊന്‍മനിയും മൂപ്പനും സിദ്ധുവും ബാജിയും അങ്ങനെ അങ്ങനെ…… ആതിയിലെ ആണുങ്ങള്‍ഒത്തൊരുമയോടെ വിതച്ചു, കൊയ്തു… മീന്‍ പിടിച്ചു…. ആതിയിലെ പെണ്ണുങ്ങള്‍ വെള്ളത്തെ മാറോടുചേര്‍ത്തു മുങ്ങിനിന്ന്, കാല്‍ക്കീഴില്‍ ചവിട്ടിവച്ച കുട്ടകളില്‍ കക്ക വാരി നിറച്ചു… ആതിയുടെ കുഞ്ഞുങ്ങള്‍ മണ്ണില്‍ കളിച്ചു… കൊച്ചു വള്ളങ്ങളില്‍, കണ്ടലിനു താഴെ മുട്ടയിടുന്നമീന്‍കുഞ്ഞുങ്ങളെ തഴുകി, അവയെ നോവിക്കാതെ പച്ചവല കാട്ടിലൂടെ കടന്നു പോയി…. ആതിയിലെ ചോറും മീനും കക്കയും തിന്നു, ആതിയിലെ തെളിഞ്ഞ വെള്ളം കുടിച്ചു, ആമ്പല്‍ മണക്കുന്ന തണുത്ത കാറ്റേറ്റ്, അമ്മമാര് നെയ്ത പായില്‍ കിടന്നുറങ്ങി….!!! ആതിയുടെ മക്കളെ തേടി എവിടുന്നൊക്കെയോ കഥപറച്ചിലുകാര്‍ വന്നു… നിലാവുള്ള രാത്രിയില്‍, ആതിയുടെ തെളിനീരില്‍ കുളിച്ചു വെള്ളവസ്ത്രമണിഞ്ഞ കഥാകാരനെ, പൂപ്പരുതിയുടെ താഴെ, തമ്പുരാന്റെ കടവില്‍ കെട്ടിയിട്ട വള്ളത്തിലേക്ക് പിടിച്ചിരുത്തി കൈപിടിച്ചിരുന്നുകാരണവര്‍… നന്മയുള്ള കഥാകാരന്റെ നാവില്‍ തമ്പുരാന്‍ വാക്കുകളുടെ ഒഴുക്ക് നടത്തും… ആതിയിലെ വിശ്വാസം.. വിശുദ്ധിയുടെ കഥാരാവുകള്‍ക്ക് കുഞ്ഞുങ്ങളും മുതിര്‍ന്നവരും കാതോര്‍ത്തു…. കഥയുടെ ആദ്യരാവില്‍ പറച്ചിലുകാരന്‍ നൂര്‍ മുഹമ്മദ്‌ പറഞ്ഞത് മരുഭൂമിയിലെഒരു ജലഉടമ്പടിയുടെ കഥ… ഹാഗാരിനെയും കൈക്കുഞ്ഞിനെയും ഭര്‍ത്താവ് മരുഭൂമിയില്‍ ഉപേക്ഷിക്കുന്നു… കയ്യിലുള്ള ഭക്ഷണവും വെള്ളവും തീര്‍ന്നു… മുലപ്പാല്‍ വറ്റി.. കുഞ്ഞു കരഞ്ഞു തളര്‍ന്നു മരിക്കാറായി… മരണം കാത്തു കിടക്കുമ്പോള്‍ ചിറകടിയൊച്ച.. ചിറകുകൊണ്ട്ഭൂമിയെ തുറക്കാന്‍ എന്നപോലെ നിലത്തു തല്ലുന്ന ഒരു പക്ഷി… പെട്ടന്ന് ഉറവക്കണ്ണു കുത്തിത്തുറന്ന് ഒരു പ്രവാഹം.. ഹാഗാര്‍ അതില്‍ നിറഞ്ഞു മുങ്ങിക്കിടന്നു… തന്റെ സ്ഥാനങ്ങളില്‍ മുലപ്പാല്‍ നിറയുന്നത് വരെ… കുഞ്ഞിനെ ആ തെളിനീരില്‍ മുക്കി.. ജലത്തിന്റെ സാന്നിദ്ധ്യമറിഞ്ഞുആള്‍ക്കൂട്ടമെത്തി … ഞങ്ങളും കുടിച്ചോട്ടെ… ഹാഗാര്‍ സമ്മതിച്ചു.. ഞങ്ങള്‍ ഇവിടെ വാസമുറപ്പിച്ചോട്ടെ, അടുത്ത ചോദ്യം.. സമ്മതം.. പക്ഷെ ജലത്തിന്റെ മാതാവും ഉടമസ്ഥയും ഞാനായിരിക്കും… കാരണം ആദ്യത്തെ തുള്ളി വെള്ളം എന്റെ കുഞ്ഞിന്റെ ജീവനാണെന്നുഅറിഞ്ഞവളാണ് ഞാന്‍.. നിങ്ങള്‍ വന്നത് സമൃദ്ധിയിലെക്കാണ്… ആദ്യത്തെ തുള്ളിയുടെ വില നിങ്ങള്‍ക്കറിയില്ല… മരുഭൂമിയിലെ ഉടമ്പടി… അങ്ങനെ ഒരു ജനതയുണ്ടായി… ഓരോ കഥ കഴിയുമ്പോഴും ദിനകരന്‍ ആതിയോടു ചോദിക്കും.. ഈ കഥ എങ്ങനെ നമ്മുടെ ജീവിതത്തിലേയ്ക്ക്പ്രാവര്‍ത്തികമാക്കാം… ഓരോ കഥയ്ക്ക്‌ ശേഷവും ആ ചിന്തയില്‍ ആതി ഉറങ്ങിയുണരും… പിന്നീട് എപ്പോഴോ ചിലര്‍ ആതിയില്‍ വന്നു… സുഖം തേടി ഒരിക്കല്‍ ആതി വിട്ടു പോയവര്‍… പിന്നെയെല്ലാം ഒരുപോലെ… ജീവന്‍ നശിച്ച ഏതൊരു ദേശത്തിന്റെയും ചരിത്രത്തോട ആതിയുടെ ചരിത്രവും ചേരുന്നു… ആതിയും മാറുന്നു… ആതിയിലുള്ള ചിലരും… ആതി ആതിയില്‍ഉള്ളവരുടെ അല്ലാതായി മാറുന്നു.. മണ്ണും വെള്ളവും കൊണ്ട് നനഞ്ഞ ദേഹത്തിനുമീതെ മിനുമിനുപ്പുമുള്ള കുപ്പായങ്ങളും അതിനുള്ളില്‍ വിയര്‍പ്പിന്റെ ഉപ്പു പുരളാത്ത നോട്ടുകെട്ടുകളും… ആതിയില്‍ സുഖം പോരാ… തമ്പുരാന്‍ രൂപമില്ലാത്ത ദൈവം, പടിക്കുപുറത്തു്… സ്വര്‍ണംപൂശിയ പുതിയ ദൈവത്തിനുവേണ്ടി ചിലര്‍ ദാഹിച്ചു.. തമ്പുരാന്റെ പ്രജകള്‍ രണ്ടു തട്ടില്‍… കൃഷി ലാഭമില്ല…. ഒരിക്കല്‍ അന്നം വിളഞ്ഞ ആതി വെറും ചതുപ്പ്… തോക്കും പട്ടാളവും ആതിയിലെ മനുഷ്യരുടെയും പക്ഷികളുടെയും ഉറക്കം കെടുത്തി… അവരുടെ ദയയില്ലാത്ത കനത്തകാലടികള്‍ക്കിടയില്‍ മീന്‍കുഞ്ഞുങ്ങള്‍ ഞെരിഞ്ഞമര്‍ന്നു… ആതി വളരണമെങ്കില്‍ പാലം വേണം… ആതിയിലെ കുട്ടികള്‍ക്ക് നിറമുള്ള മിട്ടായികള്‍ വേണം.. പറയുന്നത് ആതിയുടെ പുത്രന്‍ തന്നെ… ചിലര്‍ വിശ്വസിച്ചു… വയല്‍ നികത്തി… നഗരത്തിന്റെ മാലിന്യംകൊണ്ട് ആതിനിറഞ്ഞു.. ആതിയുടെ കുഞ്ഞുങ്ങള്‍ക്ക്‌ മാറാരോഗങ്ങള്‍…. കണ്ടല്‍ക്കാടിന്റെ പച്ചവള പൊട്ടിത്തകര്‍ന്നു… ആതി മുങ്ങി.. ഒരു ജനതയും… നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളിലെയ്ക്ക്…. പൊരുതി നിന്ന ദിനകരന്റെ, പായില്‍ പൊതിഞ്ഞ ദേഹം ആതിയിലെ വിസര്‍ജ്ജ്യംമണക്കുന്ന വെള്ളത്തില്‍ ഒഴുകിയെത്തി… ഒരു തുള്ളി വെള്ളം…. അവന്‍ ജീവന്‍ വെടിഞ്ഞു… സകല ചരാചരങ്ങളും അവനോടൊപ്പം ജീവന്‍ വെടിയാന്‍ വെമ്പി… ആതിയിലെ അവസാനത്തെ കഥയുടെ ചോദ്യം ഒരു ജനതയുടെ ആത്മാവിലേക്ക്.. ”ഇത് നമ്മുടെ ജീവിതത്തിലേക്ക്എങ്ങനെ പ്രാവര്‍ത്തികമാക്കാം?????”…. 2012 ല്‍ ആണ് സാറ ജോസഫിന്റെ ‘ആതി’ വായിക്കുന്നത്… 90 കളില്‍ എന്നോ എന്റെ സ്കൂള്‍ കാലത്ത് സാറ ജോസഫിന്റെ തന്നെ ‘നിലാവ് അറിയുന്നു’ന്റെ ദൃശ്യാവിഷ്കാരം കണ്ടതോര്‍ക്കുന്നു… പുഴയുടെ നാട്ടില്‍നിന്നും തിരക്കേറിയ മഹാനഗരത്തിലേയ്ക്ക് പറിച്ചു നടപ്പെട്ടഉണ്ണിയുടെ ആകുലതകള്‍… ഇടുങ്ങിയ മുറിയിലെ മരുന്നു് മണക്കുന്ന വെള്ളത്തില്‍ കഴുകിയിട്ടും കഴുകിയിട്ടും കൈ വൃത്തിയാകുന്നില്ല ഉണ്ണിയ്ക്ക്…. ചോര മണക്കുന്നു…. കുളിച്ചിട്ടും കുളിച്ചിട്ടും ഉണ്ണിയ്ക്ക് മതി വരുന്നില്ല… ഒടുവില്‍ ചികിത്സ പോലെ നാട്ടിലെത്തി, രാത്രിയില്‍ഉറക്കമില്ലാതെ, പുഴയുടെ മണല്പരപ്പിലെ തണുപ്പില്‍ മണ്ണ് മാന്തി നനവ്‌ തിരയുന്ന ഉണ്ണി… ചെറിയ ഒരു കുഴിയിലെ ഇത്തിരി വെള്ളത്തിലെ നിലാവിലേയ്ക്ക് ആര്‍ത്തിയോടെ ആഴ്ന്നു പോകുന്ന ഉണ്ണി… അന്ന് ഉള്ളില്‍ തടഞ്ഞ ഒരു നിലവിളി ഞാന്‍ മറന്നിട്ടില്ല ഇന്നും … ഉണ്ണിയില്‍ നിന്ന്ദിനകരനിലേയ്ക്കുള്ള ജലയാത്ര ആധിയുടെ യാത്രയാണ്… നഷ്ടമാകുന്ന നനവുകളുടെ…. ഒരു പക്ഷെ… വരാന്‍ പോകുന്ന ചില ജലയുദ്ധങ്ങളുടെ… എഴുത്തുകാരി തന്നെ പറയുന്നതുപോലെ ആതി ഒരു തണുത്ത കയമാണ്… ആദിമവിശുദ്ധിയുടെ നീരും തണുപ്പും ഉറഞ്ഞു കൂടിയ ജീവന്റെ കയം… ഒരു കഥയോ സങ്കല്പമോ അല്ല… ഇന്നും അവശേഷിക്കുന്ന ചില നന്മകളുടെയും പച്ചപ്പിന്റെയും അതുമല്ലെങ്കില്‍ നനവുള്ള ചിലമനസ്സുകളുടെയും ഒറ്റപ്പെട്ട തുരുത്തുകള്‍… നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നവ… ഹാഗാരിന്റെ കഥയില്‍ പറയുന്നതുപോലെ നമ്മള്‍ സമൃദ്ധിയിലേക്ക്‌ വന്നവരാണ്… ആദ്യത്തെ തുള്ളി ജലത്തിന്റെ വില നമുക്കറിയില്ല… അത് ജീവന്റെ വിലയാണെന്ന് അനുഭവിച്ഛവര്‍ക്കേ അറിയൂ… ജലലഭ്യതയുടെ പരിമിതികളില്‍, ഔദാര്യംപോലെ അളന്നുകിട്ടുന്ന ബക്കറ്റിലെഇത്തിരി വെള്ളത്തില്‍ വെറുതെ പുറമേ നനഞ്ഞിറങ്ങുമ്പോള്‍ നമ്മള്‍ ആഗ്രഹിച്ചു പോകാറില്ലേ ഒന്ന് മുങ്ങിക്കിടക്കാന്‍ ആതി പോലൊരു തണുത്ത കയം???? കണ്ണെത്താ ദൂരത്തോളം വശങ്ങളിലേയ്ക്കും ആകാശത്തെ കുത്തിപ്പിളര്‍ന്നെന്നവിധം മുകളിലേയ്ക്കും വളര്‍ന്നുനില്ക്കുന്നകോണ്‍ക്രീറ്റ്കാടുകള്‍ കണ്ടുമടുക്കുമ്പോള്‍ ജീവന്റെ അടരുകള്‍ ഒളിപ്പിച്ചുവച്ച ചെളിമണ്ണും, കണ്ടലിന്റെ പച്ചവളയും കണ്ടു് ഒന്ന് കണ്ണ് നനയ്ക്കാന്‍ കൊതി തോന്നാറില്ലേ?? പക്ഷെ പറഞ്ഞോട്ടെ… ആതി ഇപ്പോള്‍ സങ്കല്പം അല്ലെന്നെയുള്ളൂ… ആതി ഒരു ചരിത്രം മാത്രമാകാന്‍ ഇനിഅധികകാലം ഇല്ല….  

    Read More »
  • 4 October

    ടോട്ടോച്ചാന്‍: വായനയുടെ കൂട്ടുകാരി

    reshmi radhakrishnan   ടോട്ടോച്ചാന്‍ എന്ന ജനാലയ്ക്കരികിലെ കൊച്ചു പെണ്കുട്ടി…!!   സ്കൂള്‍കാലങ്ങളിലെ വായനാനുഭവങ്ങളുടെ ഏറ്റവും അങ്ങേയറ്റത്തെ ഓര്മ്മ ടോട്ടോച്ചാന്‍ എന്ന കുസൃതി പെണ്കുട്ടിയില്‍ നിന്നും തുടങ്ങുന്നു. ഒരുപക്ഷെ വായിച്ചുതുടങ്ങിയ ആദ്യത്തെ പുസ്തകം!ബാലരമയും പൂമ്പാറ്റയും തന്ന വര്ണ്ണചിത്രങ്ങളുടെ ലോകത്ത് നിന്നും  പുസ്തകങ്ങളെ അങ്ങോട്ട് തേടിച്ചെന്നുതുടങ്ങിയിരുന്ന ആ കാലത്ത്, നിറയെ ചിത്രങ്ങളുള്ള ഈ കൊച്ചുപുസ്തകവുംജനാലയ്ക്കരികിലെ ഈ കൊച്ചുപെണ്കുുട്ടിയും എന്നെ തേടി ഇങ്ങോട്ട്‌ വരികയായിരുന്നു. അവളുടെ മാന്ത്രികലോകത്തേയ്ക്ക് എന്നെയും കൂട്ടുകയായിരുന്നു…! സങ്കല്പങ്ങളും സ്വപ്നങ്ങളും നിറങ്ങളും എല്ലാം ഒന്നോടൊന്നു ചേര്ന്നുകിടന്ന ഒരു പാവം മനസ്സിന്, ഈ കൊച്ചുകൂട്ടുകാരിയെ തന്നത് ഒരു ഗ്രാമീണ വായനശാലയാണ്.ഇപ്പോഴും തിരക്കുകളുടെയുംമാറിവരുന്ന ജീവിതസാഹചര്യങ്ങളുടെയും ഒക്കെ പേരില്‍ പുസ്തകങ്ങളും വായനയും സങ്കടത്തോടെ മാറ്റിവയ്ക്കേണ്ടി വരുമ്പോഴും, അത് പൂര്ണ്ണമായും മരിയ്ക്കാത്തത്, അന്ന് വരദാനംപോലെ ദൈവംതന്ന ഈ ബാല്യകാലനുഭാവങ്ങളുടെ നിഷ്കളങ്കമായ ഓര്മ്മയകള്‍ ഉള്ളതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അപ്പോള്‍,അങ്ങനെയാണ് ഞാനും എന്റെ ടോട്ടോയും കൂട്ടുകാരാകുന്നത്…! ടോട്ടോ ഭയങ്കര കുസൃതിയാണ്. ആ കുസൃതികൊണ്ടുതന്നെ അവളെ സ്കൂളില്‍നിന്ന് പുറത്താക്കുന്നു. ടോട്ടോയ്ക്ക് കൂടുതല്‍സ്വാതന്ത്ര്യവും സന്തോഷവും കിട്ടുന്ന മറ്റൊരു സ്കൂളിലേയ്ക്ക് അമ്മ അവളെ ചേര്ക്കുന്നതോടെ കുഞ്ഞുടോട്ടോയുടെ കുഞ്ഞുകഥ തുടങ്ങുന്നു…!! സ്കൂളിന്റെ പേരാണ് ‘’Tomoe Gakuen’. ഹെഡ മാസ്റ്റരുടെ പേര്എന്താണെന്നോ? ’മിസ്റ്റര്‍ കൊബായാഷി. സ്കൂള്‍ ഒരു ട്രെയിന്‍ പോലെയാണ്. ഓരോ ബോഗിയും ഓരോ ക്ലാസ്സ്‌..!! അങ്ങനെ ടോട്ടോയുടെ സ്കൂള്‍ദിനങ്ങള്‍ തുടങ്ങുന്നു… ഹെഡ് മാസ്റ്റര്‍ ഓരോ കുഞ്ഞുങ്ങളെയുംമനസ്സിലാക്കുകയും അവരുടെ മാനസികവും ശാരീരികവുമായ വളര്ച്ചയ്ക്ക് ഉതകുന്ന വിധത്തില്‍ കളികളിലൂടെയും വിനോദങ്ങളിലൂടെയും അവരെ മുന്നോട്ട് കൊണ്ട് വരുകയും ചെയ്യുന്നു…ടെന്ഷന്‍ഇല്ലാത്ത,ഹോം വര്ക്ക് ഇല്ലാത്ത സ്കൂള്‍…!!! ആ ഇടയ്ക്കാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയറിയാതെ കുഞ്ഞുങ്ങള്‍ അവരുടെ സ്കൂളില്‍ കളിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. ഒടുവില്‍ അവരുടെ സ്കൂള്‍ബോംബുവീണ് തകരുന്നതുവരെ…. യുദ്ധത്തിനുശേഷം താന്‍ വീണ്ടും സ്കൂള്‍ പണിയുമെന്ന് ഹെഡ് മാസ്റ്റര്‍ പറയുന്നുണ്ടെങ്കിലും അത് ഒരിക്കലും നടക്കുന്നില്ല. അങ്ങനെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായമനസ്സിലെ ഒരിക്കലും നശിക്കാത്ത ഒരു നല്ല ഓര്മ്മ മാത്രമായി ‘Tomoe Gakuen’ എന്ന സ്കൂള്‍ അവശേഷിക്കുന്നു. ജാപ്പനീസ് എഴുത്തുകാരനും മാദ്ധ്യമപ്രവര്ത്തകനും യുനിസെഫ്‌ പ്രതിനിധിയുമായ തെത്സുകോ കുറൊയാനാഗി,തന്റെതന്നെ സ്കൂള്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ പുസ്തകമാണ് ടോട്ടോച്ചാന്‍.ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് അന്ന് ഞങ്ങളൊക്കെ വായിച്ചിരുന്നത്. ടോട്ടോച്ചാന്‍ എന്ന കൊച്ചു പെണ്കു്ട്ടിയുടെ കണ്ണിലൂടെയാണ് കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടന്നുതന്നെടോട്ടോചാനും ട്രെയിന്‍സ്കൂളും കൂട്ടുകാരുമെല്ലാം കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് കടന്നുചെന്നു, അവരുടെ സ്വന്തമായി. “ It was the perfection of a…

    Read More »
  • 3 October

    എണ്ണ, മണ്ണ്, മനുഷ്യന്‍, ; പരിസ്ഥിതി സമ്പദ് ശാസ്ത്രത്തിന് ഒരാമുഖം

    അനില്‍ കുമാര്‍ കെ എസ്   പരിസ്ഥിതി പ്രശ്നങ്ങള്‍  രൂക്ഷമായി കൊണ്ടിരിക്കുന്ന നാമ്മുടെ ലോകം വളര്‍ച്ചയില്‍ നിന്നും പിന്നോട്ട് മാറികൊണ്ടിരിക്കുന്നു. ആ മാറ്റത്തെയും സമൂഹത്തിന്റെ അപവളര്‍ച്ചയെയും ചര്‍ച്ച…

    Read More »
  • 1 October

    കാലത്തിന്‍റെ മറ്റൊഴുക്ക്…….

    അഭിരാമി     പ്രിയപ്പെട്ട പുസ്തകം എന്നൊന്ന് തിരഞ്ഞെടുക്കുക വളരെ ശ്രമകരം. ഓരോ ഘട്ടത്തിലും ഓരോ പുസ്തകത്തോടും ഓരോ കഥാകാരനോടും ഇഷ്ടം തോന്നുക, ഒരു കഥയ്ക്കോ പുസ്തകത്തിനോ…

    Read More »
  • 1 October

    വായനയുടെ തണലിടം

      ഇനി ഒരു ബഷീറോ , ടി പത്മനാഭനോ, എം ടിയോ  എഴുത്തില്‍ ആഗ്രഹിക്കുന്നവരല്ല മലയാളികള്‍.  കാരണം വായനയുടെ ശൈത്യ സുഖം മലയാളികള്‍ക്ക് അവര്‍ വാനോളം കൊടുക്കുന്നു.…

    Read More »
  • 1 October

    ആളോഹരം ആകുന്ന ആനന്ദം

      ആളോഹരി   ആകുന്ന  ആനന്ദം ആര്‍ക്കെല്ലാം കിട്ടുന്നു? ഭയപ്പെടുന്നവരുടെയും കീഴടങ്ങുന്നവരുടെയും അല്ലാത്ത മധുരമായ മറ്റൊരു കൂട്ടായ്മ സാധ്യമാണ്.……………………ആളോഹരി ആനന്ദം സാറാജോസഫിന്‍റെ ആളോഹരി ആനന്ദം സാമൂഹ്യ വ്യവസ്ഥയെ പഠിക്കുകയും…

    Read More »
  • Sep- 2016 -
    29 September

    ജീവിത ചിത്രകാവ്യം

    ജീവിത ചിത്രകാവ്യം ശാസ്ത്രവും സാങ്കേതികവിദ്യയും കലയും സാഹിത്യവും സംഗീതവും അഭിനയവും പ്രകൃതിയും ദര്‍ശനവും എല്ലം സംഗമിക്കുന്ന ഒരത്ഭുത പ്രപഞ്ചമാണ് ചലച്ചിത്രം. ദൃശ്യ ഭാഷയുടെ വികാസഫലമായി മാറ്റം നേടിയ…

    Read More »
  • 29 September

    കാലാന്തരമാകുന്ന രചനകള്‍ ……. കെ ആര്‍ മീര നോവല്‍ പഠനങ്ങള്‍

      ലളിതാംബിക അന്തര്‍ജനത്തിനും സരസ്വതിയമ്മയ്ക്കും ശേഷം കഥയുടെ മറ്റൊരുകാലം, സ്ത്രൈണജീവിതാനുഭവങ്ങളുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തിയ സാറ ജോസെഫിന്റെ കാലഘട്ടമാണ്. ഇവര്ക്കുശേഷം കഥയുടെ മറ്റൊരുകാലം ഉയര്‍ന്നു ശോഭിക്കുന്നത്‌ കെ ആര്‍…

    Read More »
Back to top button