literatureworldnews

ചരിത്രത്തിന്റെ തെറ്റ് തിരുത്താന്‍ എം ജി എസിന്‍റെ പുസ്തകം

 

കേരളത്തില്‍ ചരിത്രമെന്ന പേരില്‍ പ്രചരിച്ചിരുന്ന ഐതിഹ്യങ്ങളെയും പ്രമാണങ്ങളില്ലാതെ കേട്ടുകേള്‍വിയും കഥകളായും മാത്രം പ്രചരിച്ചിരുന്ന ചില കള്ളസത്യങ്ങളെ ചരിത്രമെന്നപേരില്‍ അവരോധിക്കുകയും, വരും തലമുറയെ വഴിതെറ്റിക്കുകയും ചെയ്യുന്ന പ്രതിലോമകരമായ പ്രവണതയെ മറികടക്കുവനായി എം ജി എസ് നാരായണന്‍ തയ്യാറാക്കിയ പുതിയ പുസ്തകമാണ് ‘ കേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍’.

കേരളം 60 എന്ന പേരില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകപരമ്പരയിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരശുരാമനും തോമാശ്ലീഹയും മക്കത്തുപോയ പെരുമാളും മലബാര്‍കലാപത്തെ കാര്‍ഷികലഹളയാക്കുന്നതും പഴശ്ശിത്തമ്പുരാന്‍ ആത്മഹത്യ ചെയ്തുവെന്നും ഒക്കെ നമ്മുടെ ഭൂതകാലത്തെക്കുറിച്ചുള്ള കഥകളില്‍ കെട്ടിപ്പിണഞ്ഞുകിടന്നു. ഭൂതകാലത്തെ വീണ്ടെടുക്കാനുള്ള ഉപാധിയെന്ന നിലക്ക് ഐതിഹ്യങ്ങള്‍ മോശമാണെന്നോ അവ ചരിത്രത്തെക്കാള്‍ താണതാണെന്നോ ഒന്നും ഇവിടെ അര്‍ത്ഥമാക്കുന്നില്ല. രണ്ടും രണ്ടാണ്; ചരിത്രമെന്ന വിജ്ഞാനശാഖക്കുള്ള വിമര്‍ശനാത്മകത ഐതിഹ്യങ്ങള്‍ക്കില്ലതാനും. ഇത്തരം കഥകളുടെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കുകയാണ് എം.ജി.എസ് ഈ പുസ്തകത്തിലൂടെ.

shortlink

Post Your Comments

Related Articles


Back to top button