ആമേരിക്കയില്‍ ലൈബ്രറി അസോസിയേഷന്‍ ആശ്ലീലത, മതപരമായ വീക്ഷണങ്ങള്‍, സ്വവര്‍ഗ്ഗരതി, ലൈംഗികത, നിന്ദ്യമായ ഭാഷ എന്നിവ അടിസ്ഥാനമാക്കി ലൈബ്രറികളില്‍ നിന്നും സ്കൂളൂകളില്‍ നിന്നും നീക്കം ചെയ്യേണ്ട പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കുന്നു. അതില്‍ ബൈബിളും ഉള്‍പ്പെട്ടിരിക്കുന്നു.
മതപരമായ വീക്ഷണം അടിസ്ഥാനമാക്കിയാണ് ബൈബിളിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയില്‍ ആറാം സ്ഥാനത്താണ് ബൈബിള്‍. ജോണ്‍ ഗ്രീനിന്‍റെ ലൂകിംഗ് ഫോര്‍ അലാസ്കയാണ് ഒന്നാമത് നില്‍ക്കുന്നത്.
ഇ.എല്‍ ജയിംസിന്റെ ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ, ഐ ആം ജാസ്, ബിയോണ്ട് മജന്ത ട്രാന്‍സ്‌ജെന്റര്‍ ടീന്‍ സ്പീക്ക് ഔട്ട്, ദി ക്യൂരിയസ് ഇന്‍സിഡന്റ് ഓഫ് ദി ഡോഗ് ഇന്‍ ദി നൈറ്റ് ടൈം, ഫണ്‍ ഹോം, ഹബിബി, നസ്‌റീന്‍സ് സീക്രട്ട് സ്‌കൂള്‍ എ ട്രൂ സ്‌റ്റോറി ഫ്രം അഫ്ഗാനിസ്താന്‍, ടു ബോയസ് കിസിങ് എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റു പുസ്തകങ്ങള്‍.
ലൈബ്രറിയില്‍ നിന്നോ സ്കൂളുകളില്‍ നിന്നോ നീക്കം ചെയ്യണമെന്ന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും പുസ്തകങ്ങളെ സെന്‍സര്‍ ചെയ്യുകയല്ല നടത്തിയതെന്നും അസോസിയേഷന്‍ അറിയിച്ചു.
Post Your Comments