കവിത/ ശ്രീ ലക്ഷ്മി
എന്‍ ആത്മാവില്‍ ഇടനാഴിയിലൂടെ
നിനക്കായി ഞാന്‍ ഒരുക്കിയ കാവ്യാര്‍ച്ചന
എന്നോ നീ എന്‍ ഹൃദയ-
ദേവതാരുവിലൊരു പുഷ്പമായി വിടര്ന്നനാള്
ഇന്നീ നിമിഷത്തില്‍ ഞാന്‍ ആ
പുഷ്പദളമായ് മാറിയിരുന്നെങ്കില്‍
നിനക്കായ് പുഷ്പഹാരമായി മാറിയേനെ ഇന്നു ഞാന്‍
എന്‍ നിദ്രയിലെവിടയോ ഞാന്‍ കണ്ടകിനാവില്
നീ എന്‍ സ്വപ്നമഞ്ചരിയായി എന്നെ തഴുകി ഉണര്‍ത്തി
പുഷ്പരാഗത്തിന് താളുകളില്‍ ഞാനോരോ ശ്രുതിയായ് മാറിയ നാള്
ആദി താളമായി നീ എന്നെ തൊട്ടുണര്‍ത്തി
നീര്തടാകത്തിലെവിടയോ അംബുജാക്ഷിയായ് വിടരുന്നീ നിമിഷം
പവനായി നീ എന്‍ ദളങ്ങളെ തഴുകി ഉറക്കിയിരുന്നെങ്കില്
അനന്തശയ്യയില്‍ നീ വിടരുന്നാ നാളില്‍ എന്‍ ഹൃദ്യമായ്
നിന് പാദങ്ങളെ തൊട്ടുണര്‍ത്തി ലക്ഷ്മിദേവിയായ് മാറും ഞാന്‍.
Post Your Comments