‘ഞങ്ങള്‍ക്കു ശമ്പളം കിട്ടിയിട്ടുണ്ട്. പൈസതരാം നീ വരുന്നോ’
‘നല്ല മുതലാണല്ലോടീ’
എന്റെ പാവാടയ്ക്കു മുകളിൽ ., വയറിൽ . പൊക്കിളിൽ ലാത്തിക്കൊണ്ട് കുത്തിയമര്‍ത്തി രസിച്ച ഒരു പോലീസുകാരന്‍.
‘ആലില വയറാ… പെണ്ണിന്റേതു പോലുള്ള വയറാ’
എന്നെ പുറം തിരിച്ചുനിര്‍ത്തി, ലാത്തിക്കൊണ്ട് തട്ടിക്കൊണ്ട് ഇതിലൂടെയാണോ നീ കയറ്റുന്നത്, ഇതിലും വലുത് കയറ്റിയിട്ടുണ്ടോടാ.’
പിന്നീടുള്ള പരാക്രമം എന്റെ മുഖത്തു പിടിച്ചുകൊണ്ടായിരുന്നു. കവിളിൽ കുത്തി ചുണ്ടു കൂട്ടിപ്പിടിച്ചു കൊണ്ട് ഒരു പോലീസുകാരന്‍ ‘ഒരുപാട് ഓടിയതാണല്ലോടാ’
എന്റെ ശരീരത്തിലെ ഓരോ ഭാഗവും വല്ലാത്ത അസ്വസ്ഥതയാ. ചൂളിച്ചുരുങ്ങി….’
(സൂര്യ ഇഷാൻ / അവളിലേക്കുള്ള ദൂരം)
അവളിലേക്കുള്ള ദൂരം.. വെറും ഒരു ദൂരമല്ല ആണിൽ നിന്നും പെണ്ണിലേയ്ക്കുള്ള ദൂരം. യാതനകളും കഷ്ടപ്പാടുകളും നിറഞ്ഞ തന്റെ ജീവിത വഴികൾ ട്രാൻസ്ജെന്റർ ആക്റ്റിവിസ്റ്റും നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ തുറന്നു പറയുന്നു. തന്റെ ജീവിത കഥയിലൂടെ. അവളിലേക്കുള്ള ദൂരം എന്ന പുസ്തകത്തിൽ. ഫോർട്ട് പോലീസ് സ്റ്റേഷനിലെ ദുരനുഭവമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ഫോർട്ട് പോലീസ് സ്റ്റേഷനിൽ എന്ന അധ്യായത്തിൽ സാരിയുടുത്തതിന്റെ പേരിൽ ചുവന്ന അടിപ്പാവാട മാത്രമായി നിൽക്കേണ്ടി വന്നതിനെക്കുറിച്ചു സൂര്യ തുറന്നു പറയുന്നു. ഒന്നല്ല ഒരായിരം വേദനകളിലൂടെയാണ് സൂര്യ കടന്നു പോയത്. ഈ വേദനകൾ കണ്ണീരോടെ തന്റെ ജീവിതകഥയിൽ സൂര്യ പങ്കുവയ്ക്കുന്നു.
വിനോദിൽ നിന്നും സൂര്യയിലേക്ക് എത്തിയ ദൂരങ്ങൾ പറയുകയാണ് അവളിലേക്കുള്ള ദൂരം എന്ന ജീവിതകഥയിൽ. കുട്ടിക്കാലം മുതൽ നേരിട്ട അവഗണനകൾ, ചൂഷണം തുടങ്ങി ചരിത്രവും പുതിയൊരു തുടക്കവുമായി മാറിയ തന്റെ പ്രണയ വിവാഹത്തെക്കുറിച്ചുമെല്ലാം സൂര്യ ജീവിതകഥയിൽ പങ്കുവയ്ക്കുന്നുണ്ട്.
അവളിലേക്കുള്ള ദൂരം
സൂര്യ ഇഷാൻ
എഴുത്ത് : രശ്മി, അനിൽ
ചിന്ത പബ്ലിഷേഴ്സ്
വില : 500
Post Your Comments