അമ്മു ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോഴേ ‘അവളെ കണ്ടാലേ അറിയാം, വയറ്റിലുള്ള കുട്ടി ആണാണെന്ന് ‘ കുടുംബക്കാര്‍ മുഴുവനും പറഞ്ഞതാണ്. ആ പ്രതീക്ഷയില്‍ തന്നെ ആശുപത്രി വരാന്തയില്‍ കാത്തു നിന്നപ്പോള്‍ സന്തോഷ വര്‍ത്തമാനവുമായി സിസ്റ്റര്‍ എത്തി അമ്മുവിനു സുന്ദരിയായ മകള്‍.. ചിലവ് ചെയ്യണം കേട്ടോ.. പുഞ്ചിരിയോടെ സിസ്റ്റര്‍ പറഞ്ഞത് ഞെഞ്ചില്‍ കുളിരേകുന്ന തണുപ്പായി നിറഞ്ഞു നിന്ന സമയം..
ഫോണ്‍ വിളികള്‍ തുടരെ തുടരെയെത്തി.. രാകേഷ് മറുപടി പറഞ്ഞു കൊണ്ടിരുന്നു. അമ്മയ്ക്കും കുഞ്ഞിനും സുഖം.. പ്രശ്നങ്ങള്‍ ഒന്നുമില്ല.. അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാം ആശുപത്രിയില്‍ കൂടെ തന്നെയുണ്ട്.. അങ്ങനെ നിരവധി വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോഴും എല്ലാവര്ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം. കുട്ടി ആണോ പെണ്ണോ?
മലയാളികളുടെ പാരമ്പര്യ ശീലങ്ങളില്‍ ഒന്നാണ് എന്ത് കാര്യത്തെയും കൌതുകത്തോടെ വീക്ഷിക്കുന്നത്. കുടുംബത്തിലോ പരിചയത്തിലോ ഉള്ള ഒരു പെണ്‍കുട്ടി അമ്മയായി എന്നറിഞ്ഞാല്‍ ആദ്യ ചോദ്യം കുട്ടി ആണോ പെണ്ണോ എന്നാണു.
വിവാഹം കഴിഞ്ഞു ആറു വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞു. അതിന്റെ ലിംഗമാണ് എല്ലാവര്ക്കും അറിയേണ്ടത്.. ആണായാലും പെണ്ണായാലും രൂപഘടനയിലെ വ്യത്യാസത്തിനുമപ്പുറം എന്തുകാര്യം? ലോകത്തിന്റെ നെറുകയില്‍ എത്തി നില്‍ക്കുന്ന വനിതാ രത്നങ്ങള്‍ നമുക്കുള്ളപ്പോഴാണ് ഈ ചോദ്യങ്ങള്‍ എന്നതും പ്രസക്തം. വ്യവസ്ഥാപിതമായ ചട്ടകൂടുകള്‍ക്കുള്ളില്‍ നില്‍ക്കുന്ന പലര്‍ക്കും ഇത്തരം ചോദ്യംഗല്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടാകും. ഈ സാമൂഹിക വ്യവസ്ഥിതിയില്‍ ട്രാന്‍സ്ജെന്ററുകളുടെ കാര്യം ഒന്ന് ഓര്‍ത്ത് നോക്കൂ.
വളര്‍ച്ചയുടെ ഘടകങ്ങളില്‍ ലൈംഗികമായ ചില വ്യതിയാനങ്ങളിലൂടെ തങ്ങളുടെ സ്വത്വം അപര വ്യക്തിത്വമാണെന്നു തിരിച്ചറിയുകായും ആ ശാരീരിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ട്രീറ്റ്മെന്റുകളിലൂടെ അപര വ്യക്തിത്വം സ്വന്തമാക്കുകയാണ് പലരും. എന്നാല്‍ ശാരീരിക മാറ്റങ്ങള്‍ക്കായി ട്രീറ്റ്മെന്റു നടത്തുന്നതിനടില്‍ ഇഷ്ടമുള്ള വസ്ത്രം ധരിച്ചു നടക്കുന്നവരെ സമൂഹം പരിഹസിക്കുകയും ആട്ടി ഓടിക്കുകയും ചെയ്യുന്നു. ആണായി ജനിച്ചതു കൊണ്ട് സ്ത്രീ വേഷത്തില്‍ നടക്കുന്നതും ഒരുങ്ങുന്നതും പലപ്പോഴും സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. അത്കൊണ്ട് തന്നെ അത്തരക്കാരെ സമൂഹം അംഗീകരിക്കുന്നില്ല. അങ്ങനെ നാട്ടില്‍ നിന്നും അവര്‍ക്ക് ഒളിച്ചോടെണ്ടി വരുന്നു.
എന്നാല്‍ ഇന്നും അതിനു ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൂര്യ, ഇഷാന്‍, ശീതള്‍, കാവ്യ തുടങ്ങി കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരെ കാണാന്‍ കഴിയും.
Post Your Comments