literatureworldnewstopstories

കവിതകളെ കൂടുതൽ ജനകീയമാക്കാൻ അണുകാവ്യം സഹായിക്കും: വി മുരളീധരൻ എംപി

പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള ‘അണുകാവ്യം’ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുത്ത 101 അണുകവിതകൾ ചൊവ്വാഴ്ച്ച വൈകിട്ട് ഏരീസ് പ്ലെക്സിൽ നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്‌തു.

ആനുകാലിക പ്രശ്നങ്ങളെ ചുരുങ്ങിയ വാക്കുകൾക്ക് ഉള്ളിൽ നവമാധ്യമത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണുകാവ്യത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്നത്തെ ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ സാഹിത്യത്തെ സ്നേഹിക്കുന്നവർക്ക് പല മികച്ച കവിതകളും മുഴുവനായി വായിക്കാൻ സമയം കിട്ടാറില്ല. ഇവിടെയാണ് അണുകാവ്യത്തിന്റെ പ്രസക്‌തി. ആശയം വേഗത്തിൽ വായനക്കാരുമായി സംവദിക്കാനും അവരെക്കൊണ്ടു് പല തലത്തിൽ ചിന്തിപ്പിക്കുവാനും അണുകാവ്യത്തിന് കഴിയും. കവിതയെ കൂടുതൽ ജനകീയമാക്കാനും ഇത് സഹായിക്കും രാജ്യസഭ എംപിയും മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ വി. മുരളീധരൻ ഉദ്‌ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ഒരു കാവ്യത്തിന്റെ എല്ലാ അംശങ്ങളോടും കൂടി നാലഞ്ചു വരികളിൽ ദൃശ്യത്തോടെയും, ഹൈടെക് ചിത്രരചനയിൽ കൂടിയും സംഗീതം നൽകി അവതരിപ്പിക്കുന്നതാണ് അണുകാവ്യം എന്ന് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഓയുമായ സോഹൻ റോയ് അഭിപ്രായപ്പെട്ടു.

ഏരീസ് എസ്സ്റ്ററാഡോ പ്രത്യേകം തയ്യാറാക്കിയ ‘പോയറ്റ് റോൾ’ എന്ന ആൻഡ്രോയിഡ് ആപ്പ്ലിക്കേഷൻ ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്‌ഘാടനം ചെയ്‌തു. ഓഡിയോ, വിഡിയോ രൂപത്തിൽ കവിതകൾ ആസ്വദിക്കാൻ കഴിയുമെന്നതാണ് ആപ്പ്ലിക്കേഷന്റെ സവിശേഷത. കെ. എസ്. ശബരിനാഥൻ എംഎൽഎ, മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ. ജയകുമാർ, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ, നോവലിസ്റ്റും കഥാകാരനുമായ പ്രഫ ജോർജ് ഓണക്കൂർ, ആർക്കിടെക്ട് ജി ശങ്കർ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു. മുൻനിര പ്രസാധകരായ ഡിസി ബുക്‌സാണ് അണുകാവ്യം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും.

shortlink

Post Your Comments

Related Articles


Back to top button