പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോപരിപാടിയാണ് മന്‍ കി ബാത്ത്. ഇതിനെക്കുറിച്ചുള്ള പുസ്തകമാണ് ‘മന്‍ കി ബാത്ത് : എ സോഷ്യല്‍ റെവല്യൂഷന്‍ ഓണ്‍ റേഡിയോ’. ഈ പുസ്തകം എഴുതിയതാര് എന്നതിനെച്ചൊല്ലി ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുകയാണ്. മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരിയുടെ വാക്കുകളാണ് വിവാദമാകാന്‍ കാരണം. പുസ്തകം എഴുതി എന്ന് പറയപ്പെടുന്ന രാജേഷ് ജെയിന്‍ അതിനായി ഒന്നും ചെയ്തിട്ടില്ലെന്നു അരുണ്‍ ഷൂരി പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
രാജേഷ് ജെയിന്‍ എന്റെ സുഹൃത്താണ്. പുസ്തക പ്രകാശന ചടങ്ങിലേയ്ക്ക് തന്നെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ചടങ്ങില്‍വെച്ച് ഒരു പ്രസംഗം വായിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ജെയിന്‍ പറഞ്ഞതായി അരുണ്‍ ഷൂരി പറഞ്ഞു. ഷൂരിയുടെ വെളിപ്പെടുത്തലിനെ രാജേഷ് ജെയിന്‍ സ്ഥിരീകരിച്ചു. മന്‍ കി ബാത്തിന്റെ രചയിതാവല്ലെന്നും രചയിതാവിന്റെ സ്ഥാനത്ത് തന്റെ പേര് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടെന്നും ജെയിന്‍ പറഞ്ഞതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മന്‍ കി ബാത്തിന്റെ റേഡിയോ പ്രക്ഷോപണത്തിന്റെ ചുമതലക്കാരായ ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു ജെയിന്‍. എന്നാല്‍ പുസ്തകത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നത് പോലെ രാജേഷ് ജെയിനാണ് പുസ്തം സമാഹരിച്ചതെന്നും അയാളെ പുസ്തകത്തിന്റെ എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് പറഞ്ഞു. പുസ്തകത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന രാജേഷ് ജെയിന്റെ വാദവും അദ്ദേഹം തള്ളി.
Post Your Comments