ഇന്ത്യന്‍ വിപണിയില്‍ സ്വദേശി ഉല്പന്നങ്ങളുടെ വിപണന തന്ത്രം വളര്‍ത്തിയ പതഞ്ജലി ഗ്രൂപ്പ് മേധാവി യോഗാചാര്യന്‍ ബാബ രാംദേവ് ആത്മകഥ എഴുതുന്നു. രാജ്യത്തിനും പുറത്തും ഒരുപോലെ അറിയപ്പെടുന്ന യോ
ഗാചാര്യന്‍ ആദ്യകാല ജീവിതം, ആദ്ധ്യാത്മിക ജീവിതം, യോഗയോടുള്ള താല്പര്യം, പതഞ്ജലിയുടെ ആരംഭം എന്നിവയ്ക്ക് പുറമേ രാഷ്ട്രീയ വിവാദങ്ങളും ആത്മകഥയില്‍ വിഷയമാക്കും.
പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഉദയ് മഹുര്‍കറുമായി ചേര്‍ന്നാണ് രാംദേവ് എഴുതുന്നത്. ‘ബീയിങ് ബാബ രാംദേവ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും.
”മാധ്യമങ്ങളും മറ്റുള്ളവരും പറഞ്ഞതില്‍ നിന്നും മാറി ഞാന്‍ എന്നെ കുറിച്ച് പറയുന്നതാണ് എന്റെ ആത്മകഥ. അത് എഴുതാന്‍ തയ്യാറായ ഉദയ് മഹുര്‍കരിനോടും പ്രസിദ്ധീകരിക്കാന്‍ തയ്യാറായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിനോടും സന്തോഷമുണ്ടെന്നു” രാം ദേവ് പറഞ്ഞു.
Post Your Comments