literatureworldnewstopstories

എം ടിയോടും സുഗതകുമാരിയോടും വിയോജിപ്പ്‌; സി.രാധാകൃഷ്ണൻ

പാഠ്യപദ്ധതിയിൽ സാഹിത്യത്തിന് സ്ഥാനമില്ലെങ്കിൽ തങ്ങളുടെ കൃതികളും പഠിപ്പിക്കേണ്ടെന്ന് പ്രശസ്ത സാഹിത്യകാരന്മാരായ എം.ടി.വാസുദേവൻ നായർ, സുഗതകുമാരി, കെ.സച്ചിദാനന്ദൻ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയ എഴുത്തുകാരൻ സി.രാധാകൃഷ്ണൻ പുസ്തകങ്ങൾ പിൻവലിച്ചാൽ എങ്ങനെയാണ് ഭാഷ പഠിപ്പിക്കുന്നതെന്നും ചോദിച്ചു.

അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാർക്ക് വാരിക്കോരിക്കൊടുത്ത് വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങൾ നൽകുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചു സ്കൂളിലോ കോളേജിലോ സർവകലാശാല ഡിപ്പാർട്ടുമെന്റുകളിലോ ഇനി തന്റെ കവിത പഠിപ്പിക്കരുതെന്നും ഗവേഷണ വിഷയമാക്കരുതെന്നും എല്ലാ പാഠ്യപദ്ധതിയിൽനിന്നും തന്റെ രചനകൾ ഒഴിവാക്കണമെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ആവശ്യപ്പെട്ടത്തിനു പിന്നാലെയാണ് പ്രമുഖ സാഹിത്യകാരന്മാരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ സാഹിത്യം പഠിപ്പിക്കുന്നതിലെ പോരായ്മയെക്കുറിച്ച് യോജിക്കുന്നുണ്ടെങ്കിലും രചനകൾ പിൻവലിച്ചതിൽ വിയോജിപ്പുണ്ടെന്ന് എഴുത്തുകാരൻ സി.രാധാകൃഷ്ണൻ വ്യക്തമാക്കി. എല്ലാവരും പുസ്തകങ്ങൾ പിൻവലിച്ചാൽ എങ്ങനെയാണ് ഭാഷ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചുള്ളിക്കാടിന്റെ നിലപാടിനെക്കുറിച്ച് എം.ടി. വാസുദേവൻ നായർ

shortlink

Post Your Comments

Related Articles


Back to top button