കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മ അക്ഷര സ്ത്രീയുടെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌ക്കാരം ഷീബ ഇ കെയ്ക്ക്. ഷീബയുടെ മഞ്ഞ നദികളുടെ സൂര്യന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. അക്ഷര ശ്രീയുടെ സപര്യ പുരസ്‌കാരത്തിന് ദേവി ജെ എസ്, മാധ്യമ പുരസ്‌കാരത്തിന് ഡോ എം ആശ എന്നിവരും അര്‍ഹരായി.
മാര്‍ച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് പുരസ്‌കാരം സമ്മാനിക്കും. ഒപ്പം വിനയ ശ്രീയുടെ പുതിയ നോവല്‍ ഹിഡുംബിയുടെ പ്രകാശനവും നടക്കും. വൈകിട്ട് 3ന് കോട്ടയം പ്രസ്സ് ക്ലബ്ബിലാണ് പുരസ്‌കാരസമര്‍പ്പണം.
Post Your Comments