ദിലീപ് ചിത്രം രാമലീല ഇറങ്ങുന്ന ദിവസം മനുഷ്യസ്നേഹികളും കലാസ്നേഹികളും കരിദിനമായി ആചരിക്കണമെന്നു എഴുത്തുകാരി ശാരദക്കുട്ടി. കൊടാതെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയെ വ്യംഗ്യമായി പരിഹസിക്കുകയും ചെയ്യുന്നു. സഹപ്രവര്‍ത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടിട്ടുള്ളൂ പോലും! എന്നാണ് ഇതേക്കുറിച്ച് ശാരദക്കുട്ടി എഴുതിയത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സഹപ്രവര്‍ത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും!!!.. രണ്ടര മണിക്കര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാ പരിപാടികള്‍ മറന്നു കൊണ്ട് 28ാം തീയതി തീയേറ്ററിലേക്ക് പോകാന്‍ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികള്‍. ആ സിനിമയുടെ ഓരോ പരസ്യം കാണുമ്ബോഴും മഹാഭാരതത്തിലെ, ആക്രമണത്തിനിരയായ സ്ത്രീയുടെ ” കേശമിതു കണ്ടു നീ കേശവാ ഗമിക്കേണം” എന്ന വിലാപത്തിനു തുല്യമായ ഒരു കരച്ചില് നമ്മുടെ തല പിളര്‍ക്കണം. സെപ്തംബര്‍ 28 കരിദിനമാണ് മനുഷ്യ സ്നേഹികള്‍ക്ക്. കലാ സ്നേഹികള്‍ക്ക്.
Post Your Comments