literatureworldpoetry

ഈറൻസന്ധ്യ

 

കവിത / അഖില്‍ പറമ്പത്ത്

എന്നോ മറന്നൊരാ ഗ്രാമവീഥിയിലൂടെ-
യെന്തിനുമല്ലാതെയാനയിക്കുമ്പോൾ
എവിടെയോ കേട്ടുമറന്നൊരാശ്ശബ്‌ദവും
ഇന്നെന്റെകാതിലെഗീതമായി.

പതറാതെപെയ്‌യുന്ന പേമാരിതൻ
ചാറ്റൽമഴയിൽനിന്നൊട്ടുഞാൻ രക്ഷനേടാൻ
പൊട്ടിപ്പൊളിഞ്ഞപടിപ്പുരതൻകോണില-
റ്റത്തുഞാനിന്നുകാത്തുനിൽപ്പൂ.

ഓർമ്മതൻആരവം വെമ്ബലായെന്നുള്ളിൽ
ഈറനാം സന്ധ്യയുമംബലവും;
അത്താഴപ്പൂജക്കകംബടിയായ് നിൽക്കും
ആർദ്രമാം തേങ്ങലായ് നാഗസ്വരം.

ഫലശ്രുതിയായ് നേർന്നൊരൊറ്റയപ്പം
മനസ്സിൽനിറയുന്നൂ മാധുര്യവും
ഓർമ്മയിലോടിയെത്തീടുമ്ബോൾ നിറയുന്നു
അറിയാതെ വയറും സമൃദ്ധമായി.

അച്ഛനുമച്ഛച്ഛനുമറിയാതെന്റെ
കൈയിൽപിടിപ്പിച്ചോരൊറ്റരൂപ;
അമൃതിൽ നൈവേദ്യമൊരുക്കിയൊ-
രച്ഛമ്മയിന്നെന്നിലൊരു വെറുമോർമ്മ മാത്രം.

അച്ഛന്റെ രക്ഷയും സ്നേഹാർദ്രശിക്ഷയും
നൊംബരമേകിയ വാക്കുകളും
ഇരുളുന്നസന്ധ്യയിൽ പടരുന്ന രാത്രിയിൽ
മറയുന്നൊരോർമ്മതൻ തീരമായി.

shortlink

Post Your Comments

Related Articles


Back to top button