ജനിതകസാഹിത്യത്തില്‍ 2016ല്‍ പ്രസിദ്ധീകരിക്കപ്പെട്ടവയില്‍ ഏറ്റവും ശ്രദ്ധേയമായ പുസ്തകം രചിച്ച സിദ്ധാര്‍ഥ മുഖര്‍ജിയും പോള്‍ കലാനിധിയും വെല്‍ക്കം ബുക്ക് പ്രൈസ് പട്ടികയില്‍ ഇടം പിടിച്ചു.
പോള്‍ കലാനിധിയുടെ വെന്‍ ബ്രെത് ബികംസ് എയര്‍ ( പ്രാണന്‍ വായുവിലലിയുമ്പോള്‍) എന്ന പുസ്തകമാണ് വെല്‍ക്കം ബുക്ക് പ്രൈസ് -2017 ഷോര്‍ട്‌ലിസ്റ്റില്‍ ഇടംനേടിയത്. പോള്‍ കലാനിധിയെ കൂടാതെ ഇന്‍ഡോ അമേരിക്കന്‍ എഴുത്തുകാരായ സിദ്ധാര്‍ഥ് മൂഖര്‍ജിയും പുരസ്‌കാരപ്പട്ടികയിലുണ്ട്. സിദ്ധാര്‍ത്തിന്റെ ‘ദി ജീന്‍ ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി’ എന്ന പുസ്തകമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
വെല്‍കം ട്രസ്റ്റ് നല്‍കുന്ന ബ്രിട്ടീഷ് സാഹിത്യ പുരസ്‌കാരമാണ് വെല്‍ക്കം ബുക്ക് പ്രൈസ്. 30000 പോണ്ടാണ് (24,10160 രൂപ) പുരസ്‌കാരമായി നല്‍കുക. ആരോഗ്യം ഔഷധം എന്നിവ വ്യതസ്തമായി കൈകാര്യം ചെയ്യുന്ന കൃതികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കാറുള്ളത്.
വെല്‍ക്കം ബുക്ക് പ്രൈസ് പട്ടികയിലുള്ള രണ്ട് ഇന്ത്യന്‍ എഴുത്തുകാണ് പോള്‍ കലാനിധിയും സിദ്ധാര്‍ഥ് മുഖര്‍ജിയും. ഏപ്രില്‍ 24ന് വെല്‍ക്കം കളക്ഷനില്‍ നടക്കുന്ന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കും.
പോള്‍ കലാനിധി തന്നെ ബാധിച്ച ശ്വാസകോശാര്‍ബുദത്തെക്കുറിച്ചും അതില്‍നിന്നും രക്ഷപ്പെടാനായി നടത്തിയ ജീവന്‍മരണപോരാട്ടവും ജീവിക്കാനുള്ള ആഗ്രഹവും പങ്കുവയ്ക്കുന്ന ജീവിതത്തിന്റെ പുസ്തകം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പുസ്തകമാണ് പോള്‍ കലാനിധിയുടെ വെന്‍ ബ്രെത് ബികംസ് എയര്‍. പ്രാണന്‍ വായുവിലലിയുമ്പോള്‍ എന്ന പേരില്‍ ഈ പുസ്തകം ഡി സി ബുക്‌സ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് 2016ല്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളില്‍ ബെസ്റ്റ് സെല്ലറായി തെരഞ്ഞെടുത്തിട്ടുള്ള കൃതിയാണ് സിദ്ധാര്‍ഥ മുഖര്‍ജി യുടെ ദി ജീന്‍ ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി.
Post Your Comments