literatureworldnewstopstories

തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തെക്കുറിച്ച് എംടി വാസുദേവന്‍ നായര്‍

ഇന്നലെ കേരള സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് ആരംഭിച്ചത് എം ടിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ്. എന്നാല്‍ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം താന്‍ കണ്ടില്ലെന്ന് എംടി വാസുദേവന്‍ നായര്‍. എംടി കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഉദ്ധരണികളും നിറഞ്ഞ ഇന്നലത്തെ ഐസക്കിന്റെ ബജറ്റ് പ്രസംഗം കണ്ടിരുന്നോ എന്ന ചോദ്യത്തിനാണ് എംടിയുടെ മറുപടി എത്തിയത്. താന്‍ ഇതൊന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല, ടി.വി വെച്ചിട്ടില്ല, ഇതൊന്നും കാണാറില്ലെന്നും പത്രത്തില്‍ വരുമ്പോള്‍ വായിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തെക്കുറിച്ച് എംടി നടത്തിയ തുഗ്ലക്ക് പരിഷ്‌കാരമെന്ന വിമര്‍ശനം ഓര്‍മിപ്പിച്ചാണ് ഇന്നലെ ഐസക്ക് ബജറ്റ് അവതരണം ആരംഭിച്ചത്. വളരെ സാധാരണക്കാരായ ആളുകളുടെ ജീവിതം വളരെ മാറിയിരിക്കുന്നു. പിന്നീട് പ്രസംഗത്തില്‍ ഇടക്കിടെ എംടിയുടെ മഞ്ഞ്, നാലുകെട്ടിലെ അപ്പുണ്ണി, ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍, കുട്ട്യേടത്തി, വളര്‍ത്തുമൃഗങ്ങള്‍, വൈശാലി, രണ്ടാമൂഴം എന്നിവയിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും മിന്നിമറയുകയും ചെയ്തു.

റേഷന്‍ പ്രതിസന്ധിയെ വിശദമാക്കാനായി ഐസക്ക് നാലുകെട്ടിലെ വലിയമ്മാമയെ ആണ് ഉദാഹരിച്ചത്. ഭീരു, തെറ്റും തിരുത്തും എന്നീ കഥകള്‍ വിവരിച്ച് ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഐസക്ക് ചൂണ്ടിക്കാട്ടി

shortlink

Post Your Comments

Related Articles


Back to top button