![](https://www.eastcoastdaily.com/literature/wp-content/uploads/2017/03/Sasikala-Tamil-Nadu-Chief-Minister-Panneerselvam-resigns-AIADMK-news-in-hindi-172454.jpg)
തമിഴ് നാട് രാഷ്ട്രീയം മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ കലങ്ങി മറിയുകയായിരുന്നു. തമിഴകത്തിന്റെ അമ്മയുടെ അടുക്കളക്കാരിയായി എത്തി പിന്നീട് മുഖ്യമന്ത്രിസ്ഥാനത്തുവരെ എത്തുകയും ചിന്നമ്മയായി വാഴാന്‍ നോക്കുകയും എന്നാല്‍ അധികാരം കൈപ്പിടിയില്‍ ഒതുക്കുംമുന്പേ അഴിമതിക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ആവുകയും ചെയ്ത അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ആത്മകഥയെഴുതാന്‍ ഒരുങ്ങുന്നു.
ജയില്‍ ജീവിതത്തിന്റൈ വിരസതയൊഴിവാക്കാനാണ് ജീവിതമെഴുത്തിലേക്ക് തിരിഞ്ഞതെന്നാണ് സൂചന. ഇതിനുള്ള പേനയും കടലാസും ജയില്‍ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ജയിലില്‍ ഒപ്പമുള്ള മൂത്ത സഹോദരന്റൈ ഭാര്യ ഇളവരശിയുടെ സഹായമുണ്ട്. ഏതാനും മാസങ്ങള്‍ കൊണ്ട് രചന പൂര്‍ത്തിയാക്കി പ്രഫഷണല്‍ എഴുത്തുകാരനെക്കൊണ്ട് മാറ്റി എഴുതിച്ച് പുസ്തകമായി ഇറക്കാനാണ് ശ്രമം.
ഫെബ്രുവരി 15ന് ബംഗളൂരുവിലെ ജയിലിലത്തെിയ ശശികല തന്റൈ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണ ആവശ്യം ചിന്നമ്മ ഉന്നയിച്ചിട്ടുണ്ട്.
Post Your Comments