എഴുത്തുകാരോട് ഏതുരീതിയില്‍ എഴുതണമെന്നും ഏതു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കണമെന്നും പറയാന്‍ പറ്റില്ലയെന്നു പ്രമുഖ കവി സച്ചിദാനന്ദന്‍. പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജില്‍ നടന്ന കവിയോടൊപ്പം എന്നാ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ളത് എഴുതുന്ന എഴുത്തുകാരന് തന്റെ കൃതി ഇന്നതുപോലെ വായിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആകില്ലായെന്നും വായനക്കാരന് ഇഷ്ടമുള്ളത്പോലെ വായിക്കണമെന്ന് പറയുവാനാണ് എഴുത്തുകാരന് സ്വാതന്ത്ര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കവിതയെ വൈയക്തികം സാമൂഹികം എന്നിങ്ങനെ വേര്‍തിരിക്കുന്നത് അപ്രസക്തമാണെന്ന് അഭിപ്രായപ്പെട്ട സച്ചിദാനന്ദന്‍ ദുരാധിപത്യത്തെയും നീതിലംഘനത്തെയും എക്കാലത്തും എഴുത്തിലൂടെ ചോദ്യം ചെയ്യാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എഴുത്ത് എത്ര വ്യക്തിവല്‍ക്കരിച്ചാലും അതില്‍ സമൂഹത്തിന്റെ അംശങ്ങളും ആശയങ്ങളും കാണുമെന്നും അതില്‍ എഴുത്തുകാരനുള്ള യോജിപ്പും വിയോജിപ്പുമാണ് സാഹിത്യ സൃഷ്ടികളില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments