![](https://www.eastcoastdaily.com/literature/wp-content/uploads/2017/01/jawed-akthar-774x405.jpg)
ജീവിതത്തിലും ചിന്തയിലും ശരാശരി ഹിന്ദുവും മുസ്ലീമും ഒരുപോലെയാണെന്ന് പ്രശസ്ത കവി ജാവേദ് അക്തര്‍. കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ പങ്കെടുത്ത അദ്ദേഹം ഇന്ത്യന്‍ സാമൂഹിക അവസ്ഥയില്‍ നിന്നുകൊണ്ട് വിലയിരുത്തല്‍ നടത്തുകയായിരുന്നു.
ശരാശരി ഹിന്ദുവും മുസ്ലീമും ഒരുപോലെയാണ്. എല്ലാ സമൂഹങ്ങള്‍ക്കും അവരുടെതായ ചില വിശ്വാസങ്ങളുണ്ടാകും. അവരുടെ സമൂഹമാണ് വലുതെന്ന തോന്നലും ഉണ്ടാകും. പക്ഷേ, മറ്റൊരു മതവിശ്വാസിയെ കൊന്നു കളയാനുള്ള പ്രവണത അവരില്‍ ഉണ്ടാകില്ല’ അദ്ദേഹം പറഞ്ഞു.
വിവാഹം പോലുള്ള കാര്യങ്ങളില്‍ രണ്ട് സമൂഹങ്ങളും തമ്മില്‍ സാമ്യങ്ങളും വ്യത്യാസങ്ങളുമുണ്ട്. വിഭജനം ഉണ്ടായപ്പോള്‍ ബംഗാളിലും പഞ്ചാബിലും ആളുകള്‍ സഹിച്ച ദുരിതങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെ വേര്‍തിരിവ് ഉണ്ടായിരുന്നില്ലയെന്നും ജാവേദ് ഓര്‍മ്മിപ്പിച്ചു.
Post Your Comments